
മഴയിൽ നനഞ്ഞുകുതിർന്ന ഒരു ഡയറി അപ്രതീക്ഷിതമായി കണ്ടെത്തിയ യുവാവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വെറും കുറിപ്പുകളല്ല, മറിച്ച് ഒരാളുടെ ഹൃദയസ്പർശിയായ ഓർമ്മകളും ചിത്രങ്ങളുമെല്ലാം അടങ്ങിയതായിരുന്നു ആ ഡയറി. ഇത് ഉടമസ്ഥനിൽ എത്തിക്കാനായി യുവാവ് നടത്തിയ ശ്രമം വലിയ ജനശ്രദ്ധയാണ് പിടിച്ചുപറ്റിയത്.
ഈ ഡയറി ഒരു 'ഓർമ്മകളുടെ നിധി' ആണെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഡിജിറ്റൽ ലോകത്ത് കൈയ്യെഴുത്ത് പ്രതികൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും, മറ്റൊരാളുടെ കഥ സൂക്ഷിക്കാൻ കാണിച്ച ഈ മനുഷ്യന്റെ കരുതൽ അഭിനന്ദനാർഹമാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ഡയറിയിലെ ഓരോ പേജുകളും മനോഹരമായി അലങ്കരിച്ചിട്ടുണ്ടെന്നും, ഇതിലെ ഉള്ളടക്കം കണ്ടപ്പോൾ അത് ഏറെ വൈകാരികമായി തോന്നുന്നുവെന്നും ആളുകൾ കമന്റ് ചെയ്തു.
ഡയറി ഉപേക്ഷിക്കപ്പെട്ടതാണോ അതോ നഷ്ടപ്പെട്ടതാണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്രയും വിലപ്പെട്ട ഓർമ്മകൾ അടങ്ങിയ ഡയറി ഉപേക്ഷിക്കപ്പെട്ടത് എന്ന കാര്യത്തിൽ ആളുകൾക്കിടയിൽ പല അഭിപ്രായങ്ങളുമുണ്ട്. ഏതായാലും, ആ ഡയറിയുടെ ഉടമസ്ഥനെ കണ്ടെത്താനായി യുവാവ് നടത്തുന്ന ശ്രമത്തെ വലിയൊരു വിഭാഗം ആളുകൾ പിന്തുണയ്ക്കുന്നുണ്ട്.






