
വയനാട്: കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ആരോപിച്ച് വയനാട്ടിലെ സ്വകാര്യ ബസുടമകൾ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഇന്ന് മുതൽ ഏകപക്ഷീയമായി വർധിപ്പിക്കാൻ തീരുമാനിച്ചു.
പുതിയ തീരുമാനമനുസരിച്ച് വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് മൂന്ന് രൂപയാകും. ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ സംഘടനയുടെ നിലപാട്. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസ് സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസകരമായ സാഹചര്യമാണെന്നാണ് ഉടമകൾ പറയുന്നത്.
അതേസമയം, സർക്കാരിന്റെ അനുമതിയില്ലാതെ നടപ്പാക്കുന്ന നിരക്ക് വർധന അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി വിദ്യാർഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.






