
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ നിരാശാജനക പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി. ഹരാരെയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു.
ശ്രേയസ് അയ്യറാണ് ടീമിനെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനായി തിലക് വർമ്മയെ നിയമിച്ചു. കൗമാരതാരം വൈഭവ് സൂര്യവംശി അഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണറാകുമെന്നാണ് സൂചന. വിക്കറ്റ് കീപ്പർമാരായി ഇഷാൻ കിഷനും പ്രഭ്സിമ്രാൻ സിംഗും ടീമിലെത്തി. ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, റിങ്കു സിംഗ് എന്നിവരും ടീമിൽ ഇടം നേടി.




