ലണ്ടന്‍: ഇം?ണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായി.
ലോഡ്സ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇം?ണ്ട് നാല് വിക്കറ്റിന് 150 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ കളി തീരാന്‍ 17 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഏഴാം തവണയാണ് ഓസീസ് ട്വന്റി20 ലോകകപ്പ് ജേതാക്കളാകുന്നത്.
ഓപ്പണര്‍ ബെത് മൂണി (49 പന്തില്‍ 64), ഫോബി ലിച്ഫീല്‍ഡ് (35 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 48) എന്നിവരാണ് ഓസീസ് ജയം അനായാസമാക്കിയത്. ജോര്‍ജിയ വോള്‍ (ഒന്‍പത്) മാത്രമാണു ബാറ്റര്‍മാരില്‍ നിരാശപ്പെടുത്തിയത്. ടോസ് നേടിയ ഓസീസ് നായിക സോഫി മോളിനക്സ് ഇം?ണ്ടിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നായിക നാറ്റ് ഷീവര്‍ ബ്രണ്ട് (53 പന്തില്‍ പുറത്താകാതെ 58), ഫ്രെയ കെംപ് (28 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം പുറത്താകാതെ 44) എന്നിവരാണ് സ്കോറ 150 ലെത്തിച്ചത്. ആമി ജോണ്‍സ് (ആറ്), ഡാനി വ്യാറ്റ് ഹോഡ്ജ് (എട്ട്), ഹീതര്‍ നൈറ്റ് (രണ്ട്) എന്നിവര്‍ക്കു രണ്ടക്കം കാണാനായില്ല. തുടരെ മൂന്ന് അര്‍ധ സെഞ്ചുറികളടിച്ച ബെത് മൂണി പരമ്പരയിലെയും മത്സരത്തിലെയും താരമായി.




