
പെനാല്‍റ്റി കിക്കെടുക്കാന്‍ പരിചയമില്ലാത്ത ബ്രൂണോ ഗ്വിമറെഷിനെ ന്യായീകരിച്ച് ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി. നെയ്മറും റാഫിഞ്ഞയും മൈതാനത്തില്ലാതിരുന്നതാണ് ഗ്വിമറെഷിന് പെനാല്‍റ്റി അവസരം ലഭിക്കാന്‍ കാരണമായതെന്ന് ആന്‍സലോട്ടി പറഞ്ഞു. തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് വിശദീകരണവുമായി ആന്‍സലോട്ടി രംഗത്തെത്തിയത്. പെനാല്‍റ്റിയെടുക്കാന്‍ മൂന്നാമനായാണു ബ്രൂണോ ഗ്വിമറെഷിനെ നിശ്ചയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രൂണോയുടെ ഷോട്ട് നോര്‍വെ ഗോള്‍ കീപ്പര്‍ ഒര്‍ജന്‍ നൈലന്‍ഡ് തകര്‍പ്പന്‍ സേവിലൂടെ തട്ടിയിട്ടു. 14-ാം മിനിറ്റില്‍ നോര്‍വേയുടെ ക്രിസ്റ്റോഫര്‍ അയാര്‍ മതിയാസ് കുന്യയെ ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. റയാല്‍ മാഡ്രിഡിനായി പെനാല്റ്റികളെടുത്ത് പരിചയമുള്ള വിനീഷ്യസ് ജൂനിയര്‍ കളത്തിലുണ്ടായിരുന്ന സമയത്താണ് ബ്രൂണോ രംഗത്തെത്തിയത്. പകരക്കാരനായിരുന്ന നെയ്മറിനെ നേരത്തെ ഇറക്കാത്തതിലും ആന്സലോട്ടിക്കെതിരേ വിമര്‍ശനമുണ്ടായിരുന്നു.




