
മെക്സിക്കോ സിറ്റി: സമുദ്ര നിരപ്പില്‍നിന്ന് 2,240 മീറ്റര്‍ ഉയരത്തിലുള്ള മെക്സിക്കോ സിറ്റി സ്റ്റേഡിയത്തില്‍ കളിച്ചു പരിചയമില്ലാത്ത ഇം?ീഷുകാരെ അനായാസം തോല്‍പ്പിക്കാമെന്ന മെക്സിക്കോയുടെ കണക്കു കൂട്ടല്‍ തെറ്റി. തോമസ് ടുഷലിന്റെ ശിഷ്യന്മാര് എല്ലാം കണക്കു കൂട്ടിയാണ് ഇറങ്ങിയത്.
പതിവു പോലെ ഹാരി കെയ്നിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണ് ടുഷല്‍ പരീക്ഷിച്ചത്. മെക്സിക്കന്‍ കോച്ച് സാവിയര്‍ അഗ്യൂര്‍ 4-1-2-3 ഫോര്‍മേഷനും തയാറാക്കി. സ്വന്തം തട്ടകത്തില്‍ കളിച്ച മെക്സിക്കോ കളിയുടെ 66 ശതമാനം സമയത്തും പന്ത് കാല്ക്കീഴിലാക്കി. ഇരുവരും ഗോളിലേക്ക് അഞ്ച് വീതം ഷോട്ടെടുത്തു. മെക്സിക്കോ ഇം?ീഷ് ബോക്സിലേക്ക് 23 തവണ പന്തെത്തിച്ചു.
ആറ് തവണയാണ് ഇം?ണ്ട് മെക്സിക്കന്‍ ബോക്സില്‍ പന്തെത്തിച്ചത്്. പാസിങിലും മെക്സിക്കോയായിരുന്നു മുന്നില്‍. അവര്‍ 465 പാസുകളും ഇം?ണ്ട് 262 പാസുകളും പൂര്‍ത്തിയാക്കി. മത്സരത്തിലുടനീളം ഇരു ടീമുകളും ശക്തമായി പോരാടി. ലഭിച്ച അവസരങ്ങള്‍ കൃത്യമായി ഗോളാക്കി മാറ്റിയതാണ് ഇം?ണ്ടിന് തുണയായത്. ഒന്നാം പകുതിയുടെ 36, 38 മിനിറ്റുകളിലായാണ് ജൂഡ് ബെല്ലിങാം ഗോളടിച്ചത്. നാല് മിനിറ്റുകള്‍ക്കകം ഹൂലിയന്‍ കനോസിലൂടെ മെക്സിക്കോ ഒരു ഗോള്‍ മടക്കി.
54-ാം മിനിറ്റില്‍ ജാറെല്‍ ക്വാന്സാഹ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ ഇം?ണ്ട് പത്തുപേരായി ചുരുങ്ങി. ജീസസ് ഗല്ലാഡോയെ പിടിച്ചു വലിച്ചു നിലത്തിട്ട ക്വാന്സാഹിനെ വാര് പരിശോധിച്ചാണു റഫറി അലിറേസ ഫാഘാനി ചുവപ്പ് കാര്‍ഡ് കാണിച്ചത്. സമനിലയ്ക്കായി മെക്സിക്കോ കടുത്ത ആക്രമണം അഴിച്ചുവിട്ടു. 60-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ന്‍ ഇം?ണ്ടിന്റെ ലീഡ് 3-1 ആയി ഉയര്‍ത്തി. ആരോണ്‍ ഗോള്‍ഡനെ ഗോള്‍ കീപ്പര്‍ റൗള്‍ റാംഗല്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. പിന്നീട് പ്രതിരോധത്തിലൂന്നിയാണ് ഇം?ണ്ട് കളിച്ചത്. 69-ാം മിനിറ്റില്‍ മെക്സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ജിമിനെസും വലയിലെത്തിച്ചതോടെ സ്കോര്‍ 3-2 ആയി. ബ്രയാന്‍ ഗുട്ടിറേസിനെ ഹാരി കെയ്ന്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ജിമെനസ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോഡിനെ മറികടന്നു. ഫൈനല്‍ വിസില്‍ മുഴങ്ങും വരെയും മത്സരം സമനിലയിലാക്കാന്‍ ആതിഥേയര്‍ ശ്രമിച്ചെങ്കിലും ഇം?ണ്ട് പ്രതിരോധക്കോട്ടയായി.






