More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ഒരു ഇതിഹാസ യുഗത്തിന് വിരാമം ; കളിയിലെ മാന്ത്രികടച്ചുകള്‍ ഇനി ലോകകപ്പില്‍ ഇല്ല ; ലോകകപ്പില്‍ നിന്ന് കണ്ണീരോടെ ക്രിസ്റ്റ്യാനോയ്ക്ക് മടക്കം

Authored by Web Desk | Last updated: 07 Jul 2026, 8:57 AM | 2 min read

Print
ഒരു ഇതിഹാസ യുഗത്തിന് വിരാമം ; കളിയിലെ  മാന്ത്രികടച്ചുകള്‍ ഇനി ലോകകപ്പില്‍ ഇല്ല ; ലോകകപ്പില്‍ നിന്ന് കണ്ണീരോടെ ക്രിസ്റ്റ്യാനോയ്ക്ക് മടക്കം
ഡാളസ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന ആ 'അവസാന നൃത്തം' ഒടുവില്‍ കണ്ണീരില്‍ കലാശിച്ചു. കരിയറിലെ അവസാന ലോകകപ്പ് കളിക്കാനിറങ്ങിയ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കിരീടമില്ലാതെ മടങ്ങേണ്ടി വന്നു. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്‌പെയിന്‍ മുന്നേറിയപ്പോള്‍, ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളുടെ ലോകകപ്പ് സ്വപ്നങ്ങളാണ് ഇതോടെ അവസാനിച്ചത്.


റൊണാള്‍ഡോയെ പൂര്‍ണ്ണമായും പൂട്ടിയ സ്പാനിഷ് പ്രതിരോധമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്തും നിഷ്പ്രഭനായ റൊണാള്‍ഡോയെയാണ് മൈതാനത്ത് കണ്ടത്. സ്പാനിഷ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ പോര്‍ച്ചുഗീസ് നായകന്റെ നീക്കങ്ങള്‍ പലതും പാളിപ്പോയി. റൂബന്‍ ഡയസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയ്ക്ക് മുന്നില്‍ റൊണാള്‍ഡോയ്ക്ക് തന്റെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ സാധിച്ചില്ല.


കളിയില്‍ മൊത്തമായി റൊണാള്‍ഡോയ്ക്ക് പന്ത് തട്ടിയത് തന്നെ വെറും 19 തവണയാണ്. ബോക്‌സിനുള്ളില്‍ കിട്ടിയതാകട്ടെ മൂന്ന് ടച്ചുകളും. മത്സരത്തിന്റെ 12-ാം മിനിറ്റില്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോനെ പരീക്ഷിച്ച ഒരു ഷോട്ട് മാത്രമാണ് റൊണാള്‍ഡോയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. 2025 ജൂണില്‍ നടന്ന യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയ ചരിത്രം പോര്‍ച്ചുഗലിന് ഉണ്ടായിരുന്നുവെങ്കിലും, ഇത്തവണ അത് ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. കഴിഞ്ഞ 609 മിനിറ്റുകളായി ലോകകപ്പില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത സ്പാനിഷ് കീപ്പര്‍ ഉനായ് സിമോന്റെ കോട്ട തകര്‍ക്കാന്‍ റൊണാള്‍ഡോയ്‌ക്കോ സഹതാരങ്ങള്‍ക്കോ കഴിഞ്ഞതുമില്ല.


ഇതോടെ ആറുലോകകപ്പുകള്‍ കളിച്ചു എന്നത് മാത്രം അടയാളപ്പെടുത്തിയാണ് 41 കാരന്‍ മടങ്ങുന്നത്. ലോകകപ്പ് വേദിയില്‍ അനേകം നേട്ടങ്ങള്‍ താരം പേരില്‍ കുറിക്കുകയും െചയ്തു. ഫുട്ബോള്‍ ചരിത്രത്തില്‍ ആറ് വ്യത്യസ്ത ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനാണ് റൊണാള്‍ഡോ. ഈ ലോകകപ്പില്‍ അദ്ദേഹം മൂന്ന് ഗോളുകള്‍ നേടിയിരുന്നു. ഉസ്‌ബെക്കിസ്ഥാനെതിരേ ഇരട്ടഗോളുകള്‍ നേടിയ റൊണാള്‍ഡോ തന്റെ ലോകകപ്പ് കരിയറിലെ 11 ഗോളുകളോടെ, ലോകകപ്പ് ചരിത്രത്തില്‍ പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ്. 1966 മുതല്‍ യൂസേബിയോയുടെ കൈവശമുണ്ടായിരുന്ന ഒമ്പത് ഗോളുകളുടെ മുന്‍ റെക്കോര്‍ഡ് അദ്ദേഹം തകര്‍ത്തു.


കരിയറില്‍ 26 ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളില്‍ ഗോളുകള്‍ നേടിയിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ ലോകകപ്പ് കരിയറില്‍ ആകെ 11 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 2006-ല്‍ ഒരു ഗോളും, 2010-ല്‍ ഒരു ഗോളും, 2014-ല്‍ ഒരു ഗോളും, 2018-ല്‍ നാല് ഗോളും, 2022-ല്‍ ഒരു ഗോളും, 2026-ലെ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളും പെടുന്നു.


ഉസ്ബെക്കിസ്ഥാനെതിരെ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍, ലോകകപ്പ് ചരിത്രത്തില്‍ ഇരട്ട ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി. ഈ ഗോളുകള്‍ കുറിക്കുമ്പോള്‍ 41 വര്‍ഷവും 138 ദിവസവും പ്രായമായിരുന്നു. 2026 ജൂലൈ 2-ന് ക്രൊയേഷ്യയ്‌ക്കെതിരായ റൗണ്ട് ഓഫ് 32-ല്‍ പെനാല്‍ട്ടി ഗോളാക്കി മാറ്റിയപ്പോള്‍ നോക്കൗട്ടില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി. അദ്ദേഹത്തിന്റെ മുമ്പത്തെ പത്ത് ലോകകപ്പ് ഗോളുകളും ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ്.


ആകെ 146 അന്താരാഷ്ട്ര ഗോളുകള്‍ നേടിയിട്ടുള്ള റൊണാള്‍ഡോ പുരുഷ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോള്‍ സ്‌കോററാണ്. 1994 ലോകകപ്പില്‍ 42 വയസ്സുള്ളപ്പോള്‍ ഗോള്‍ നേടിയ കാമറൂണിന്റെ റോജര്‍ മില്ല മാത്രമാണ് റൊണാള്‍ഡോയ്ക്ക് മുന്നില്‍. പുരുഷ ലോകകപ്പ് ചരിത്രത്തില്‍ സ്വന്തം രാജ്യത്തിനായി ലോകകപ്പ് ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും ഏറ്റവും പ്രായം കൂടിയ കളിക്കാരനുമായ മൂന്ന് കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ. 2006 ജൂണില്‍ ഇറാനെതിരെ ആയിരുന്നു ആദ്യ ഗോള്‍, 2026 ജൂലൈയില്‍ ക്രൊയേഷ്യയ്‌ക്കെതിരെ അവസാന ഗോളും കുറിച്ചു.


ഡെന്‍മാര്‍ക്കിന്റെ മൈക്കല്‍ ലോഡ്രപ്പിനും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്കും ഒപ്പമാണ് അദ്ദേഹം ഈ നേട്ടം പങ്കിടുന്നത്. 2006 ല്‍ തന്റെ ആദ്യ ടൂര്‍ണമെന്റ് ഗോള്‍ നേടുമ്പോള്‍ റൊണാള്‍ഡോയ്ക്ക് 21 വയസ്സും 132 ദിവസവും പ്രായമുണ്ടായിരുന്നു. പുരുഷ അന്താരാഷ്ട്ര ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോഡ് ഇതോടെ റൊണാള്‍ഡോയുടെ പേരിലായി റൊണാള്‍ഡോ തന്റെ കരിയറിലെ 26 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് രണ്ട് അസിസ്റ്റുകള്‍ നേടിയിട്ടുണ്ട്. 2006 ലെ ടൂര്‍ണമെന്റില്‍ ഒരു അസിസ്റ്റും 2014 ലെ ടൂര്‍ണമെന്റില്‍ ഒരു അസിസ്റ്റും ഇതിലുണ്ട്.


ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ സങ്കടത്തില്‍ മൈതാനത്ത് കണ്ണീരൊഴുക്കി നിന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്‌പെയിനിന്റെ 18 വയസ്സുകാരന്‍ യുവവിസ്മയം ലാമിന്‍ യമാല്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. ആധുനിക ഫുട്‌ബോളിലെ ഒരു മഹാ യുഗത്തിന് തിരശ്ശീല വീഴുമ്പോള്‍, പുതിയൊരു സൂപ്പര്‍താരത്തിന്റെ ഉദയമാണ് ഈ ദൃശ്യത്തിലൂടെ കായികലോകം ദര്‍ശിച്ചത്.


Tags

  • cristiano ronaldo
  • portugal

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൊളംബിയ കടന്ന്‌ സ്വിസ്‌ പട

കൊളംബിയ കടന്ന്‌ സ്വിസ്‌ പട

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ആഫ്രിക്കന്‍ വമ്പന്‍ മൊറോക്കോയുടെ ലക്ഷ്യം കണക്ക്‌ തീര്‍ക്കല്‍.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ആഫ്രിക്കന്‍ വമ്പന്‍ മൊറോക്കോയുടെ ലക്ഷ്യം കണക്ക്‌ തീര്‍ക്കല്‍.

അര്‍ജന്റീന ജയിച്ചു കയറിയത്‌.

അര്‍ജന്റീന ജയിച്ചു കയറിയത്‌.

മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ്‌ ലെറ്റെക്‌സിയര്‍ക്കെതിരേ ഫിഫയ്‌ക്ക് പരാതി നല്‍കി.

മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ്‌ ലെറ്റെക്‌സിയര്‍ക്കെതിരേ ഫിഫയ്‌ക്ക് പരാതി നല്‍കി.

No Image

ജോക്കോ സെമിയില്‍

No Image

പാഴാക്കിയത്‌ 2