More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഖമനേയിയുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് എത്ര ചെലവായി?; ഇറച്ചി വാങ്ങാൻ കാശില്ല; ധൂർത്തിനെതിരെ ജനരോഷം

Authored by Web Desk | Last updated: 07 Jul 2026, 10:17 AM | 2 min read

Print
ഖമനേയിയുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് എത്ര ചെലവായി?; ഇറച്ചി വാങ്ങാൻ കാശില്ല; ധൂർത്തിനെതിരെ ജനരോഷം
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾക്കായി സർക്കാർ വൻതോതിൽ പണം ചെലവഴിച്ചതിനെതിരെ ഇറാനിലെ ഒരു വിഭാഗം ജനങ്ങളിൽ നിന്നും കടുത്ത വിമർശനം ഉയരുന്നു. ചടങ്ങിലെ ജനപങ്കാളിത്തം കൂട്ടാനും തങ്ങളുടെ രാഷ്ട്രീയ ശക്തി പ്രകടിപ്പിക്കാനുമായി വൻതോതിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്നാണ് പ്രധാന ആക്ഷേപം.


രാജ്യത്ത് ബജറ്റ് പ്രതിസന്ധിയുണ്ടെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്ന സാഹചര്യത്തിലാണ്, സാധാരണക്കാരായ ജനങ്ങളുടെ ദുരിതങ്ങൾ കാണാതെ ശവസംസ്‌കാര ചടങ്ങുകൾക്കായി ഇത്രയധികം പൊതുപണം ധൂർത്തടിച്ചത് എന്നും വിമർശകർ പറയുന്നു. സാമൂഹിക ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാൻ ബജറ്റ് പ്രതിസന്ധി കാരണമായി പറയുന്ന സർക്കാർ, ഇത്തരമൊരു ചടങ്ങിനായി പണം വാരിക്കോരി ചെലവഴിച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം തങ്ങളുടെ കുടുംബങ്ങൾക്ക് മാംസവും മറ്റ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും വാങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് പല ഇറാൻ പൗരന്മാരും പ്രതികരിച്ചു. രാജ്യത്തെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണ് സർക്കാർ പണം ചെലവഴിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.


ശവസംസ്‌കാര ചടങ്ങുകൾക്കായി ആകെ എത്ര തുക ചെലവഴിച്ചു എന്നതിനെക്കുറിച്ച് ഔദ്യോഗിക കണക്കുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും, സുരക്ഷാ വിന്യാസം, താൽക്കാലിക അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, താമസം, ഭക്ഷണ വിതരണം, ചടങ്ങുകളുടെ ക്രമീകരണങ്ങൾ, വിലാപയാത്ര കടന്നുപോയ വഴികളിലെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെയും മറ്റും പൊതുജനങ്ങൾ ഇതിന്റെ ചെലവ് കണക്കാക്കാൻ ശ്രമിക്കുന്നുണ്ട്.


ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ ചടങ്ങുകളുടെ ആകെ ചെലവ് ഏകദേശം 800 ദശലക്ഷം ഡോളർ (ഏകദേശം 80 കോടി ഡോളർ) വരെ ഉയർന്നേക്കാം എന്നാണ് ചില പ്രാദേശിക കണക്കുകൾ സൂചിപ്പിക്കുന്നത് എന്ന് 'ഇറാൻ ഇന്റർനാഷണൽ' റിപ്പോർട്ട് ചെയ്തു. യുദ്ധം, ഉപരോധങ്ങൾ, പ്രാദേശികമായ ഒറ്റപ്പെടൽ, സാമ്പത്തിക തകർച്ച തുടങ്ങിയ തുടർച്ചയായ പ്രതിസന്ധികൾ ഉണ്ടായിട്ടും ജനക്ഷേമത്തേക്കാൾ തങ്ങളുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഫണ്ട് നൽകാനാണ് ഭരണകൂടം മുൻഗണന നൽകുന്നതെന്ന് മറ്റ് ചിലർ പറഞ്ഞു.


രാജ്യവ്യാപകമായി പ്രഖ്യാപിച്ച പൊതു അവധികൾ, 24 മണിക്കൂറും സൗജന്യമായി നൽകിയ മെട്രോ-ബസ് സർവീസുകൾ, ഏകദേശം ഒന്നര ലക്ഷത്തോളം പോലീസ്-സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവയുൾപ്പെടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ചെലവുകളും വഹിച്ചത് സർക്കാരാണ്. ഇതിനുപുറമെ വിപുലമായ ലോജിസ്റ്റിക്സ്, ഗതാഗതം, ശുചീകരണം, മറ്റ് മുനിസിപ്പൽ സേവനങ്ങൾ എന്നിവയ്ക്കും വൻതുക ചെലവഴിച്ചു. ഇറാനിലെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പതിനായിരക്കണക്കിന് ആളുകൾക്ക് ആവശ്യമായ താമസസൗകര്യങ്ങളും സർക്കാർ തന്നെയാണ് ഒരുക്കിയത്. ഇതെല്ലാം സാധാരണക്കാർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾക്ക് കാരണമായിരിക്കുകയാണ്.


Tags

  • khamenei
  • funeral cost

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

തൃണമൂലിന് തിരിച്ചടി; 440 കോടി രൂപയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി

മൈക്രോ ഫിനാൻസ് കേസ്; അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി

മൈക്രോ ഫിനാൻസ് കേസ്; അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി

photo - facebook

ഭാര്യക്ക് മെസേജ് അയച്ചു ,യുവാവിന് നേരെ എസ്ഐ യുടെ പെപ്പർ സ്പ്രേ പ്രയോ​ഗം ; 50000 രൂപ നഷ്ടപരിഹാരം നൽകണമെന്ന്- മനുഷ്യാവകാശ കമ്മീഷന്‍

photo-facebook

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതം

photo- Representative

കനത്ത മഴ ; കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്, ചുരം മേഖലയിലെ രാത്രി യാത്ര ഒഴിവാക്കാൻ നിർദേശം

photo- Representative

അതിശക്തമായ മഴ ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി