
പാട്ടു പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടന്‍ മനോജ് കെ ജയന്‍. 1980-ല്‍ പുറത്തിറങ്ങിയ 'മൂടുപണി' എന്ന തമിഴ് ചിത്രത്തിനു വേണ്ടി ഇളയരാജ സംഗീതം പകര്‍ന്ന, എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമായ 'എന്‍ ഇനിയ പൊന്‍ നിലാവേ...' എന്ന ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്.
"ഇളയരാജാ സാറിന്റെ പാട്ടുകളോട് ഇടയ്ക്ക് പ്രേമം മൂക്കുമ്പോള്‍ അറിയാതെ മൂളിപ്പോകും" എന്ന അടിക്കുറിപ്പോടെയാണ് മനോജ് കെ ജയന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സണ്‍ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ അഭിനയം പോലെ തന്നെ ഗാനാലാപനത്തെയും പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്.
‘അന്നും ഇന്നും എന്നും മനോജേട്ടന്‍ സൂപ്പറാ’, ‘വോയിസ് പോളിച്ചു’ , ‘ടാ ചക്കരെ പൊളിച്ചെടാ, ഉമ്മാ, എന്റെ ചെവിയില്‍ ഇപ്പോഴും നിന്റെ ആ പഴയ പാട്ടുകള്‍ അങ്ങനെ അങ്ങനെ കിനിയുന്നു’ എന്നിങ്ങനെ പോകുന്നതാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. അഭിനയം പോലെ തന്നെ സംഗീതവും ഒരുപോലെ വഴങ്ങുന്ന നടനാണ് താനെന്ന് മനോജ് കെ ജയൻ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ പാട്ടുകള്‍ പാടുന്ന വീഡിയോകൾ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.






