
കള്ളാടി: വയനാട്ടില്‍ തുരങ്കപാതനിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. ക്ലാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്. റോഡിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തിയതായിട്ടാണ് വിവരം.
പ്രദേശത്ത് ഇന്നലെ മുതല്‍ കനത്ത മയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. തുരങ്കത്തിന്റെ മുഖമായ മീനാക്ഷിപാലത്തിന് സമീപം വലിയ തോതില്‍ മണ്ണിടിയുകയായിരുന്നു. മണ്ണെടുത്ത ഭാഗത്തായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ ഉണ്ടോ എന്ന ആശങ്ക ഉയരുന്നുണ്ട്. വ്യാപകമായി മണ്ണിടിയുകയായിരുന്നു. എന്‍ഡിആര്‍എഫ് കൂടി സ്ഥലത്തെത്തുന്നതോശട കുടുതല്‍ പരിശോധന നടക്കുമെന്നാണ് വിവരം.






