
തൃശൂർ: വടക്കാഞ്ചേരി പൊലീസും മോട്ടോർവാഹന വകുപ്പും തമ്മിൽ പിഴയെ ചൊല്ലി തർക്കം. ഇഷുറൻസ് പരിരക്ഷയുള്ള വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിംഗ് വാഹനത്തിന് എംവിഐ അനാവശ്യമായി പിഴയിട്ടതാണ് തർക്കത്തിനു കാരണമായിരിക്കുന്നത്. ഇതിനെതിരെ പരാതി നൽകാനുള്ള നീക്കത്തിലാണ് പൊലീസ്.
പൊലീസ് വാഹനത്തിനു പിഴയിട്ട ശേഷം എംവിഐ മാധ്യമങ്ങൾക്ക് വാർത്താ കുറിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ വാഹനത്തിനു ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പൊലീസ് രംഗത്തുവരികയും ചെയ്തു.
ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐ 4000 രൂപയാണ് പിഴയിട്ടത്. ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് എൻഫോഴ്സ്മെന്റ് എംവിഐ പി വി ബിജു വാഹനം തടഞ്ഞ് നിർത്തിയ ശേഷം പിഴ നൽകുകയായിരുന്നു. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് പൊലീസ്.






