
ഒരുകാലത്ത് തമിഴ് സിനിമലോകം ആവേശത്തോടെ സ്നേഹിച്ചിരുന്ന നടിയാണ് സിമ്രാന്‍. ഒരു ഇന്ത്യന്‍ ചലച്ചിത്ര നടിയും നിര്‍മ്മാതാവും ടെലിവിഷന്‍ വ്യക്തി കൂടിയാണ് താരം. പ്രധാനമായും തമിഴ്, തെല്ലുങ്ക് ഭാഷകളിലും ഹിന്ദി, മലയാളം, കന്നഡ എന്നീ ചിത്രങ്ങളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും സിനിമവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സിമ്രാന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സ്റ്റൈലിഷ് ഷര്‍ട്ടും ജീന്‍സും ധരിച്ചുളള ചിത്രങ്ങളാണ് സിമ്രാന്‍ പങ്കുവച്ചത്. വളരെ പെട്ടന്നാണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നിരവധി ആരാധകര്‍ താരത്തിന്റെ ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തി. പ്രായം അന്‍പതിനോട് അടുക്കുമ്പോഴും തന്റെ സൗന്ദര്യവും ചെറുപ്പവും ഇപ്പോഴും നിലനിര്‍ത്തുകയാണ് താരം. 50-ാം വയസ്സിലും താരത്തെ കാണാന്‍ ഇരുപതുകാരിയെ പോലെ തോന്നിപ്പിക്കുന്നു എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.






