
നടി ബിന്ദു പണിക്കരുടെ മകളും നടിയുമായ കല്യാണി പണിക്കര്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. സമുഹമാധ്യമങ്ങളില്‍ സജീവമായ കല്യാണി പങ്കുവച്ച ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സല്മാന് ഖാന് ചിത്രം ' റെഡി' യിലെ ' ക്യാരക്ടര്‍ ധീലാ ഹേ' എന്ന ഗാനത്തിനാണ് താരം ചുവടുവെയ്ക്കുന്നത്. ' ഇങ്ങനെ നൃത്തം ചെയ്തിരുന്നു എന്ന് എന്റെ ശരീരത്തെ ഓര്‍മിപ്പിക്കുന്നു, ഇത് പെര്‍ഫെക്ട് അല്ല' എന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്ക് നല്‍കിയത്.
കാര്‍ഗോ പാന്റ്സും ക്രോപ്പ് ടോപ്പുമണിഞ്ഞാണ് കല്യാണി ഡാന്‍സ് ചെയ്യുന്നത്. ഒറിജിനല്‍ ഗാനത്തിലുളള സല്മാന് ഖാന്റെ സ്റ്റെപ്പുകളും കല്യാണി ചെയ്യുന്നുണ്ട്. നിരവധിപ്പേര്‍ കല്യാണി പങ്കുവച്ച വീഡിയോയ്ക്ക് കമന്റും ലൈക്കുമായി എത്തി. ഡാന്‍സ് നന്നായിട്ടുണ്ടെന്ന് ആരാധകര്‍ കുറിച്ചു.
അതേസമയം ഷറഫുദീന്‍ നായകനായി എത്തിയ ' മധുവിധു' എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ് കല്യാണി. വിഷ്ണു വിജയ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. കോമഡി ഫാമിലി എന്റര്‍ടൈനര്‍ ആയി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.






