
സോഷ്യല്‍ മീഡിയ താരവും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് മലയാളികള്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.
'' നമ്മളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷം സമ്മാനിച്ചതിന് എന്റെ പ്രിയപ്പെട്ടവന് ആദ്യ വിവാഹവാര്‍ഷിക ആശംസകള്‍ ഒരു വര്‍ഷം എങ്ങനെ കടന്നുപോയി എന്ന് അറിഞ്ഞില്ല. ഒരുമിച്ച് പങ്കുവെച്ച സ്വപ്നങ്ങളുടെയും സന്തോഷങ്ങളുടെയും ഞങ്ങളുടെ ആദ്യത്തെ വാര്‍ഷികം'', എന്നാണ് ഭര്‍ത്താവ് നിശാന്തിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം സീമ വിനീത് കുറിച്ചത്.
നിരവധി പേരാണ് പോസ്റ്റിന് താഴെയായി സീമ വിനീതിനും നിശാന്തിനും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് എത്തുന്നത്.






