More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘പ്രൊമോഷനുകളിൽ ഞാനെവിടെ വരണം, എവിടെ വരാൻ പാടില്ല എന്ന് തീരുമാനിച്ചത് ആ സിനിമയിലെ പ്രധാന നടനായിരുന്നു....’ വെളിപ്പെടുത്തി കൃതി സനോണ്‍

Authored by Web Desk | Last updated: 08 Jul 2026, 12:43 AM | 5 min read

Print
Kriti Sanon says she was sidelined in promotions (Image Source: Instagram)
Kriti Sanon says she was sidelined in promotions (Image Source: Instagram)
യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ വന്ന് ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളായി കൈയടി നേടുന്ന നടിയാണ് കൃതി സനോണ്‍. തെലുങ്ക് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ 1: നെനോക്കാഡിനിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം അതേ വര്‍ഷം ഹീറോപന്തിയിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ചു. പിന്നീടിങ്ങോട്ട് ദില്‍വാലേ, ബറേലി കി ബര്‍ഫി, ലൂക്ക ചൂപ്പി, ഹൗസ്ഫുള്‍ 4 തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ഡ്രാമഡി ചിത്രമായ ‘മിമി’യിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം നേടി. ഒരു പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുകയാണ് താരം.

ഇപ്പോഴിതാ തന്റെ സഹനടന്റെ മനോഭാവം കാരണം ഒരു സിനിമയുടെ പ്രമോഷണൽ കാമ്പെയ്‌നിൽ നിന്ന് താൻ അകന്നു നിൽക്കാൻ തീരുമാനിച്ചതായി പറയുകയാണ് കൃതി സനോണ്‍. സ്ത്രീകളേക്കാള്‍ പുരുഷന്മാർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് സിനിമ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും സെറ്റിലെ സമീപനങ്ങളിലും വരെ ഈ വിവേചനം പ്രകടമാണെന്നും കൃതി സനോണ്‍ ആരോപിക്കുകയാണ്.

‘‘എനിക്ക് ഒട്ടും വിലയില്ല എന്ന് തോന്നിയ ചില നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒടുവിൽ എനിക്ക് വേണ്ടി തന്നെ ഞാൻ സംസാരിക്കേണ്ടി വന്ന ഒരു ഘട്ടത്തിൽ ഞാൻ എത്തിച്ചേർന്നു. ഒരു സിനിമയുടെ പ്രൊമോഷൻ നടക്കുന്ന സമയമായിരുന്നു അത്. എന്നാൽ ആ പ്രൊമോഷൻ ഒരു ന്യായമായ രീതിയിലല്ല നടക്കുന്നത് എന്ന് എനിക്ക് തോന്നി. പ്രൊമോഷനുകളിൽ ഞാൻ എവിടെ വരണം, എവിടെ വരാൻ പാടില്ല എന്ന് തീരുമാനിക്കുന്നത് ആ സിനിമയിലെ പ്രധാന നടനായിരുന്നു. പെട്ടെന്ന് എനിക്കത് വളരെ വിചിത്രവും അനാദരവുമാണെന്ന് തോന്നി. എന്നെ ഒട്ടും ബഹുമാനിക്കാത്ത രീതിയിലുള്ള ഒന്നായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. അപ്പോൾ ഞാൻ വിചാരിച്ചു, ‘ശരി, പ്രൊമോഷന് നിങ്ങൾക്ക് എന്റെ ആവശ്യമില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങൾ തന്നെ ഒറ്റയ്ക്ക് അത് ചെയ്തോളൂ.’ എന്ന്. അങ്ങനെ ഞാൻ അതിൽ നിന്നും പതുക്കെ പിന്മാറി. അതെ, ഒറ്റയ്ക്ക് ചെയ്തോളൂ, കുഴപ്പമില്ല, എല്ലാം നിങ്ങൾ തന്നെ എടുത്തോളൂ എന്ന് വിചാരിച്ചു.

ഒരു പരിധി വരെ അയാളത് ഒറ്റയ്ക്ക് തന്നെ ചെയ്തു. അതിനുശേഷം ചിത്രത്തിന്റെ സംവിധായകൻ എന്നെ വിളിച്ചു. ഒരു ഇവന്റിന് അല്ലെങ്കിൽ ഒരു കാര്യത്തിന് മാത്രമായി വരാൻ അദ്ദേഹം എന്നോട് വ്യക്തിപരമായി അഭ്യർത്ഥിച്ചു. ഞാൻ അതിന് പോവുകയും ചെയ്തു, കാരണം തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ കാരണം ചലച്ചിത്ര നിർമ്മാതാവ് കഷ്ടപ്പെടാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല. അടിസ്ഥാനപരമായി ഞാൻ എന്റെ ധാർമ്മികതയ്ക്ക് പ്രാധാന്യം നൽകുന്ന ആളാണ്. അപ്പോൾ ഞാൻ വിചാരിച്ചു, ‘ശരി, ഇപ്പോൾ അദ്ദേഹം വിളിക്കുകയാണ്, അത്രയും അഭ്യർത്ഥിക്കുകയാണ്, അദ്ദേഹത്തിന്റെ മുഖത്ത് നോക്കി എനിക്ക് ഇല്ല എന്ന് പറയാൻ കഴിയില്ല, കാരണം ഇതിൽ അദ്ദേഹത്തിന്റെ തെറ്റല്ലല്ലോ...’ എന്ന്. അതുകൊണ്ട് പിന്നീട് ഞാൻ ആ ഒരു കാര്യത്തിന് വേണ്ടി പോയി. എങ്കിലും അതിൽ ഭൂരിഭാഗം കാര്യങ്ങളിൽ നിന്നും ഞാൻ പിന്മാറുകയാണ് ചെയ്തത്...’’ കൃതി പറഞ്ഞു. ലില്ലി സിങ്ങിന്റെ പോഡ്‌കാസ്റ്റിലാണ് കൃതി ഇക്കാര്യം പറഞ്ഞത്.

സിനിമയുടെയോ നായകന്റെയോ പേര് കൃതി പരാമര്‍ശിക്കാത്തതിനാല്‍ ഈ വെളിപ്പെടുത്തൽ തൽക്ഷണം ഓൺലൈനിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഏത് സിനിമയെയും നടനെയുമാണ് കൃതി പരാമര്‍ശിക്കുന്നതെന്നറിയാന്‍ സോഷ്യൽ മീഡിയ ഉപയോക്താക്കൾ താരത്തിന്റെ മുൻ പ്രോജക്ടുകള്‍ നോക്കുകയാണ്. ചർച്ചകളിൽ ആവർത്തിച്ച് ഉയർന്നുവന്ന പേരുകളിൽ ഷെഹ്‌സാദയിലെ സഹതാരം കാർത്തിക് ആര്യൻ, തേരി ബാത്തോൺ മേൻ ഐസ ഉൽജ ജിയയിലെ ഷാഹിദ് കപൂർ, ആദിപുരുഷിലെ പ്രഭാസ് എന്നിവരടക്കമുണ്ട്.






View this post on Instagram

A post shared by The Climax India (@theclimaxindia)





2024 ല്‍ ശശാങ്ക ചതുർവേദി സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ഇന്ത്യ ത്രില്ലർ ദോ പാട്ടിയുടെ പിന്തുണയോടെ കൃതി തന്റെ നിർമ്മാണ കമ്പനിയായ ബ്ലൂ ബട്ടർഫ്ലൈ ഫിലിംസ് ആരംഭിച്ചു. കഴിഞ്ഞ വർഷം, ധനുഷിനൊപ്പം ആനന്ദ് എൽ റായിയുടെ റൊമാന്റിക് ഡ്രാമയായ തേരേ ഇഷ്ക് മേൻ എന്ന ചിത്രത്തിലൂടെ താരം ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ഭാഗമായി. ഷാഹിദിനൊപ്പം ഹോമി അദജാനിയയുടെ റൊമാന്റിക്-കോം കോക്ക്ടെയിൽ 2 എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്.

Tags

  • kriti sanon
  • kriti sanon sidelined in film promotions

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/thevishnuvishal/

'ഗാട്ട ഗുസ്തി 2' വൻ വിജയം; വിഷ്ണു വിശാലിനെ വീഡിയോ കോൾ ചെയ്ത് അഭിനന്ദിച്ച് ആമിർ ഖാൻ; നന്ദി പറഞ്ഞ് താരം

photo-www.instagram.com/swati194/

നടി സ്വാതി റെഡ്ഡി വീണ്ടും വിവാഹിതയായി; വരൻ തെലുങ്ക് സംവിധായകൻ ശ്രീകാന്ത് നഗോതി, ചിത്രങ്ങള്‍

Sowbhagya Venkitesh and arjun somasekhar (Image Source: Instagram)

‘ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ, ജീവിതകാലം മുഴുവൻ വിവാഹിതരായി പരസ്പരം വിശ്വസ്തരായി തുടരും; മഞ്ഞപത്രക്കാര്‍ ക്ഷമിക്കുക...’ പോസ്റ്റുമായി സൗഭാഗ്യ വെങ്കിടേഷ്

Janhvi Kapoor (Image Source: Instagram)

ഫ്ലോറല്‍ ഡിസൈന്‍ ഗോള്‍ഡ് ബ്രോക്കേഡ് മൗവ് ഷേഡ് ബനാറസി സാരിയില്‍ അപ്സരസ്സായി ജാന്‍വി കപൂര്‍;സ്ട്രാപ്പ്ലെസ്സ് ഫിറ്റഡ് ബ്ലൗസില്‍ ഹോട്ട് ലുക്കില്‍ താരം

Aiswarya Rajan shares her healing journey (Image Source: Instagram)

‘ശരീരത്തിന്റെ ഓരോ അണുവിലും വേദന; പ്രസവിക്കാന്‍ പറ്റുമോ എന്ന് ചോദ്യത്തിലൂടെ പ്രണയത്തകര്‍ച്ചയും...’16-ാം വയസ്സില്‍ തുടങ്ങിയ പോരാട്ടം പങ്കിട്ട് ഐശ്വര്യ രാജന്‍

Ravi Mohan’s Emotional Speech (Image Source: Instagram)

‘ആയുസ്സിന്റെ പകുതി സിനിമയില്‍ ചെലവിടുന്നതിനിടെ ഞാന്‍ നിങ്ങളെ മുറിവേല്‍പ്പിച്ചു; ദയവായി എന്നോട് ക്ഷമിക്കൂ...’ വികാരഭരിതനായി രവി മോഹന്‍