More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ആയുസ്സിന്റെ പകുതി സിനിമയില്‍ ചെലവിടുന്നതിനിടെ ഞാന്‍ നിങ്ങളെ മുറിവേല്‍പ്പിച്ചു; ദയവായി എന്നോട് ക്ഷമിക്കൂ...’ വികാരഭരിതനായി രവി മോഹന്‍

Authored by Web Desk | Last updated: 08 Jul 2026, 2:44 PM | 4 min read

Print
Ravi Mohan’s Emotional Speech (Image Source: Instagram)
Ravi Mohan’s Emotional Speech (Image Source: Instagram)
സന്തോഷ്, കുമാരൻ, ധ്രുവൻ, തനിയോരുവൻ, പൊന്നിയിൻ സെൽവൻ, കരാട്ടെ ബാബു തുടങ്ങിയ ഐക്കണിക് വേഷങ്ങളിലൂടെ പ്രശസ്തനായ മാറിയ തമിഴ് നടനാണ് രവി മോഹന്‍. അടുത്തിടെയായി സിനിമയേക്കാളേറെ ട്വിസ്റ്റുകള്‍ നിറഞ്ഞ വ്യക്തിജീവിതത്തിലൂടെയാണ് രവി കടന്നു പോകുന്നത്. ഭാര്യ ആര്‍തിയുമായി ഉണ്ടായ പ്രശ്നങ്ങള്‍, വിവാഹമോചനം, പിന്നീടെത്തിയ പ്രണയം, പ്രണയനൈരാശ്യം എന്നിങ്ങനെ വളരെ ഇമോഷണലായ ഒരു അവസ്ഥയിലൂടെയാണ് താരം അടുത്തിടെ കടന്നു പോകുന്നത്. ഈയടുത്ത് ചില വാര്‍ത്താസമ്മേളനങ്ങളില്‍ പൊട്ടിത്തെറിച്ചും, വികാരഭരിതനായും പ്രകോപിതനായുമൊക്കെ താരത്തെ പ്രേക്ഷകര്‍ കണ്ടു.

ഇപ്പോഴിതാ ജെഎഫ്‌ഡബ്ല്യു അച്ചീവേഴ്‌സ് അവാർഡ് 2026 നിശയില്‍ വികാരഭരിതനായി സംസാരിച്ച രവി മോഹന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സ്നേഹിക്കുന്ന എല്ലാവരെയും വേദനിപ്പിച്ചതില്‍ സങ്കടമുണ്ടെന്നും സ്വന്തം ജീവിതത്തിലുണ്ടായ മോശം കാര്യങ്ങളിൽ പിന്തുണയായി കൂടെ നിന്ന എല്ലാവരോടും നന്ദിയെന്നും താരം പറഞ്ഞു. അഭിനയ ജീവിതത്തിൽ 23 വർഷം പിന്നിടുന്നതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

‘‘എന്റെ വ്യക്തിപരമായ തീരുമാനം എല്ലാവരെയും വേദനിപ്പിച്ചതിൽ എനിക്ക് ഒരു ഖേദമേയുള്ളൂ. എനിക്ക് ഈ വർഷം 46 വയസ്സ് തികയുകയാണ്. എന്റെ ആയുസ്സിന്റെ പകുതിയും അതായത് 23 വര്‍ഷവും ഞാന്‍ ചെലവിട്ടത് സിനിമയിലാണ്. അതിനിടെ നിങ്ങളെ മുറിവേൽപ്പിച്ച ഒരു ചെറിയ തെറ്റ് മാത്രം എന്റെ ഭാഗത്തു നിന്നുണ്ടായി. വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും ഫിഫ്റ്റി-ഫിഫ്റ്റി മുന്നോട്ട് പോകുന്ന സമയത്ത്, വ്യക്തിജീവിതത്തിൽ ഉണ്ടായ ചില വികാരവിക്ഷോഭങ്ങൾ കാരണം ഞാൻ അറിഞ്ഞോ അറിയാതെയോ ഒരു ശതമാനം കൂടുതൽ വ്യക്തിപരമായ ജീവിതത്തിന് പ്രാധാന്യം കൊടുത്തു, ഞാന്‍ ഇമോഷണൽ ആയിപ്പോയി. സിനിമയിലുള്ള ഓരോരുത്തരും എന്റെ അടുത്ത് വന്ന്, ‘നീ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, ഞങ്ങൾ അത് സമ്മതിക്കാം, പക്ഷേ സിനിമയിൽ ഉണ്ടാകില്ല എന്ന് മാത്രം നീ പറയരുത്’ എന്ന് എന്നോട് പറഞ്ഞു. അന്ന് മുതൽ ഇന്ന് വരെ അവർ പറഞ്ഞത് ഞാൻ ഒരു വേദവാക്യമായി എടുത്തു.

ഇതു പറയുമ്പോൾ ഞാന്‍ വൈകാരികമാകും. ഞാൻ നിങ്ങളോടെല്ലാം ക്ഷമ ചോദിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ വെച്ച്, ഞാൻ മുട്ടുകുത്തി മാപ്പ് ചോദിക്കുകയാണ്. സിനിമയോടും, നിങ്ങളോടും, എന്നെ സ്നേഹിക്കുന്ന എന്റെ ആരാധകരോടും ഞാൻ ഒരിക്കലും ഇനിമേൽ ദ്രോഹം ചെയ്യില്ല. ദയവായി എന്നോട് ക്ഷമിക്കൂ. ഇനി ഞാൻ വഞ്ചിക്കില്ല. നിങ്ങൾ തന്ന സ്നേഹവും എന്റെ അമ്മയ്ക്ക് നൽകിയ വാക്കും കാരണം ഞാൻ ഇനി നിങ്ങളോടൊപ്പം ഉണ്ടാകും, സിനിമയിലേക്ക് ഞാൻ മടങ്ങിവരികയാണ്. എന്തുചെയ്താലും ഞങ്ങളുണ്ട് കൂടെയെന്ന നിങ്ങളുടെ വാക്കാണ് എന്നെ ഇതിന് സഹായിച്ചത്. നിങ്ങളുടെ സന്തോഷും കുമരനും ധ്രുവയായും തനി ഒരുവനായും പൊന്നിയിൻ സെൽവനായും തീർച്ചയായും ഞാൻ തിരിച്ചു വരും.

കൂടുതൽ ശക്തനായി തിരിച്ചുവന്ന് സന്തോഷത്തോടെ ഒരു പുതിയ ജീവിതം ആരംഭിക്കും. സമാധാനത്തിനും വിജയത്തിനും ഇടയിൽ, ഞാൻ എപ്പോഴും സമാധാനം തിരഞ്ഞെടുക്കും. പ്രശസ്തിക്കും സന്തോഷത്തിനും ഇടയിൽ, യാതൊരു സംശയവുമില്ലാതെ ഞാൻ സന്തോഷം തിരഞ്ഞെടുക്കും. സ്വയം സ്നേഹത്തിന്റെയും ചുറ്റുമുള്ളവരെ പരിപാലിക്കുന്നതിന്റെയും പ്രാധാന്യം വളരെ വലുതാണ്. എന്റെ ആരാധകരിൽ നിന്നുള്ള സ്നേഹം ഏത് അവാർഡിനേക്കാളും എനിക്ക് അർത്ഥമാക്കുന്നു. എന്റെ യാത്രയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, എന്റെ ആദ്യ ചിത്രമായ ജയം എപ്പോഴും സവിശേഷമായിരിക്കും....’’ രവി മോഹന്‍ പറഞ്ഞു. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് താരത്തിന്റെ വാക്കുകള്‍ സദസ്സ് ഏറ്റെടുത്തത്.





View this post on Instagram

A post shared by JFW Binge (@jfwbinge)



Tags

  • ravi mohan
  • jfw achievers awards 2026

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/swati194/

നടി സ്വാതി റെഡ്ഡി വീണ്ടും വിവാഹിതയായി; വരൻ തെലുങ്ക് സംവിധായകൻ ശ്രീകാന്ത് നഗോതി, ചിത്രങ്ങള്‍

Sowbhagya Venkitesh and arjun somasekhar (Image Source: Instagram)

‘ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ, ജീവിതകാലം മുഴുവൻ വിവാഹിതരായി പരസ്പരം വിശ്വസ്തരായി തുടരും; മഞ്ഞപത്രക്കാര്‍ ക്ഷമിക്കുക...’ പോസ്റ്റുമായി സൗഭാഗ്യ വെങ്കിടേഷ്

Janhvi Kapoor (Image Source: Instagram)

ഫ്ലോറല്‍ ഡിസൈന്‍ ഗോള്‍ഡ് ബ്രോക്കേഡ് മൗവ് ഷേഡ് ബനാറസി സാരിയില്‍ അപ്സരസ്സായി ജാന്‍വി കപൂര്‍;സ്ട്രാപ്പ്ലെസ്സ് ഫിറ്റഡ് ബ്ലൗസില്‍ ഹോട്ട് ലുക്കില്‍ താരം

Aiswarya Rajan shares her healing journey (Image Source: Instagram)

‘ശരീരത്തിന്റെ ഓരോ അണുവിലും വേദന; പ്രസവിക്കാന്‍ പറ്റുമോ എന്ന് ചോദ്യത്തിലൂടെ പ്രണയത്തകര്‍ച്ചയും...’16-ാം വയസ്സില്‍ തുടങ്ങിയ പോരാട്ടം പങ്കിട്ട് ഐശ്വര്യ രാജന്‍

Abhirami doing  spidey challenge (Image Source: Instagram)

സ്പൈഡി ചലഞ്ച് സൂപ്പറായി ചെയ്ത് ലേഡി ബ്ലാസ്റ്റ് അഭിരാമി; കിടിലം കമന്റുകളുമായി തൃഷയും ശ്രുതിഹാസനും ; സ്പൈഡർ-വുമൺ കേരള എഡിഷൻ എന്ന് കമന്റുകള്‍

Anu Sithara and vishnu celebrates 11 years of love (Image Source: Instagram)

വിഷ്ണുവേട്ടനൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിട്ട് പ്രണയം 11 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷവുമായി അനുസിതാര; സ്നേഹം നിറയ്ക്കുന്ന കമന്റുകളുമായി ആരാധകര്‍