
ന്യൂഡല്‍ഹി : ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം നാളെ ബ്രിസ്റ്റളില്‍ നടക്കും. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോള്‍ അടുത്ത രണ്ട് കളികളും തോറ്റ ഇന്ത്യ 5 മത്സര പരമ്പരയില്‍ 0-2ന് പിന്നിലാണ്. നാലാം ടി20യിലും തോറ്റാല്‍ പരമ്പര കൈവിടുമെന്നതിനാല്‍ ഇന്ത്യക്ക് നാളത്തെ മത്സരം ജീവന്മരണ പോരാട്ടമാണ്. ഇന്ത്യ എന്തുമാറ്റമാവും നാലാം മത്സരത്തിൽ വരുത്തുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
രണ്ടാമത്തെയും മൂന്നാത്തെയും മത്സരത്തിൽ ഇന്ത്യ സഞ്ജു സാംസണെ പുറത്തിരുത്തി പകരം .പ്രതീക്ഷയോടെ അരങ്ങേറിയ 15കാരന് വൈഭവ് സൂര്യവംശിക്ക് ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാനാവാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയാണ്. ടോപ് ത്രീയില്‍ മൂന്ന് ഇടം കൈയന്മാരുള്ളതിനാല് ഓഫ് സ്പിന്നര്‍ വില്‍ ജാക്സിനെ ഉപയോഗിച്ച് ഇംഗ്ലണ്ട് ഇന്ത്യയെ വെള്ളം കുടിപ്പിച്ചതിനാല്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ അഭിഷേക് ശര്‍മ മൂന്നാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഓപ്പണര്‍ സ്ഥാനത്ത് തുടരുമെന്നാണ് കരുതുന്നത്.തിലക് വര്‍മയുടെ ബാറ്റിംഗ് ഫോമാണ് ഇന്ത്യയുടെ അടുത്ത ആശങ്ക. മഴ മുടക്കിയ ആദ്യ കളിയില്‍ 13 പന്തില്‍ 13 റണ്‍സെടുത്ത തിലക് രണ്ടാം മത്സരത്തില്‍ 11 പന്തില്‍ 24 റൺസും മൂന്നാം മത്സരത്തില്‍ 11 പന്തില്‍ 3 റണ്‍സും മാത്രമാണെടുത്തത്.
പേസ് നിരയില്‍ കാര്യമായ മാറ്റമുണ്ടാകാനിടയില്ല. അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും പ്രിന്‍സ് യാദവും തന്നെ പേസര്‍മാരായി തുടരാനാണ് സാധ്യത. മൂന്നാം മത്സരത്തില്‍ നിരാശപ്പെടുത്തിയ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ഇന്ത്യ നാളെ വാഷിംഗ്ടണ്‍ സുന്ദറെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.ആദ്യ മൂന്ന് മത്സരങ്ങളിലും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ അക്സര്‍ പട്ടേലിനോ ശിവം ദുബെക്കോ പകരക്കാരനായി സൂര്യാൻഷ് ഷെഡ്ഗെ പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യതയുണ്ട്.





