More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ഇ-ജാഗ്രിതി: ഉപഭോക്‌തൃനീതിയുടെ പുതിയ മുഖം

Authored by Web Desk | Last updated: 09 Jul 2026, 12:46 AM | 3 min read

Print

വൈകിയെത്തുന്ന നീതി ഏറെക്കാലമായി ഇന്ത്യന്‍ ഉപഭോക്‌താക്കളുടെ ഏറ്റവും വലിയ നിരാശകളില്‍ ഒന്നാണ്‌. തകരാറുള്ള ഉത്‌പന്നമായാലും, ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്‌ത സാധനം ലഭിക്കാത്തതായാലും, അന്യായമായ സേവന കരാറായാലും, പരാതി നല്‍കുന്നത്‌ മുതല്‍ പരിഹാരം വരെയുള്ള യാത്ര പലപ്പോഴും മന്ദഗതിയിലുള്ളതും സങ്കീര്‍ണവും ബുദ്ധിമുട്ടേറിയതുമാണ്‌. ഇന്ത്യയുടെ ഉപഭോക്‌തൃ സംരക്ഷണ നിയമങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, അതിനെ പിന്തുണയ്‌ക്കുന്ന സംവിധാനങ്ങള്‍ അതിവേഗം ഡിജിറ്റലൈസ്‌ ചെയ്യപ്പെടുന്ന സമ്പദ്‌വ്യവസ്‌ഥയുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ അനുപൂരകമായിരുന്നില്ല.

ഉപഭോക്‌താക്കളിന്ന്‌ ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമുകള്‍, ഡിജിറ്റല്‍ പേയ്‌മെന്റ്‌ സംവിധാനങ്ങള്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസുകള്‍ എന്നിവയിലൂടെ അഭൂതപൂര്‍വമായ തോതില്‍ ഇടപാടുകള്‍ നടത്തുന്നു. എന്നാല്‍, കടലാസധിഷ്‌ഠിത പരാതികളും മാനുഷിക പരിശോധനയും നേരിട്ടുള്ള ഹിയറിങ്ങുകളും ആശ്രയിച്ചിരുന്ന പഴയ ഉപഭോക്‌തൃ നീതിന്യായ വ്യവസ്‌ഥ ഈ യാഥാര്‍ത്ഥ്യങ്ങളെ കൈകാര്യം ചെയ്യാന്‍ അപര്യാപ്‌തമായിരുന്നു. അതിനാല്‍ നിയമപരിഷ്‌കാരങ്ങള്‍ക്കപ്പുറം ഉപഭോക്‌തൃ നീതി ലഭ്യമാക്കുന്ന മുഴുവന്‍ സംവിധാനവും ആധുനികവല്‍ക്കരിക്കേണ്ടത്‌ അനിവാര്യമായി.

ഇവിടെയാണ്‌ ഇ-ജാഗ്രിതി ഒരു പ്രധാന പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നത്‌. സാങ്കേതിക വേദി എന്നതിലുപരി, പ്രാപ്യത, സുതാര്യത, കാര്യക്ഷമത എന്നിവയെ കേന്ദ്രബിന്ദുവാക്കി ഉപഭോക്‌തൃ തര്‍ക്കപരിഹാരത്തിന്റെ പുനര്‍വിചിന്തനത്തെയാണ്‌ ഇത്‌ പ്രതിനിധീകരിക്കുന്നത്‌.

2019ലെ ഉപഭോക്‌തൃ സംരക്ഷണ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ പ്രായോഗികമാക്കുന്നതിനായി പഴയതും വേറിട്ടതുമായ സംവിധാനങ്ങളെ ഒരു ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി മാറ്റിസ്‌ഥാപിക്കേണ്ടതുണ്ടായിരുന്നു. പൊരുത്തക്കേടുള്ള നടപടിക്രമങ്ങള്‍, പഴഞ്ചന്‍ സാങ്കേതികവിദ്യ, മാനുഷിക പ്രവര്‍ത്തനങ്ങളോടുള്ള അമിത ആശ്രിതത്വം എന്നിവ കാരണം നീതി ലഭിക്കുക പലപ്പോഴും ബുദ്ധിമുട്ടേറിയതും ചെലവേറിയതുമായി. ഗ്രാമീണര്‍, മുതിര്‍ന്ന പൗരന്മാര്‍, ദിവ്യാംഗര്‍, പ്രവാസി ഇന്ത്യക്കാര്‍ എന്നിവരെയാണ്‌ ഇത്‌ കൂടുതല്‍ ബാധിച്ചത്‌.

ഉപഭോക്‌തൃ പരാതിപരിഹാരത്തിന്റെ മുഴുവന്‍ പ്രക്രിയയും ഡിജിറ്റൈസ്‌ ചെയ്‌തുകൊണ്ട്‌ ഇ-ജാഗ്രിതി ഈ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നു. ഒ.ടി.പി. അടിസ്‌ഥാനമാക്കിയുള്ള രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ ഫയലിങ്‌, ഡിജിറ്റല്‍ സൂക്ഷ്‌മപരിശോധന, ഇലക്‌ട്രോണിക്‌ പേയ്‌മെന്റുകള്‍, വെര്‍ച്വല്‍ ഹിയറിങ്ങുകള്‍, ബഹുഭാഷാ ഉത്തരവുകള്‍, തത്സമയ കേസ്‌ നിരീക്ഷണം എന്നിവയിലൂടെ ഭൂമിശാസ്‌ത്രപരമായ പരിമിതികള്‍ക്കപ്പുറം പൗരന്മാര്‍ക്ക്‌ നീതി ലഭ്യമാക്കാന്‍ പ്ലാറ്റ്‌ഫോം വഴിയൊരുക്കുന്നു.

ഡിജിറ്റല്‍ പ്രക്രിയകള്‍ കടലാസ്‌ ജോലികളുടെ ആവശ്യകത കുറയ്‌ക്കുകയും വിവിധ പ്രദേശങ്ങളില്‍ ഏകീകൃത നടപടിക്രമങ്ങള്‍ സൃഷ്‌ടിക്കുകയും അനാവശ്യ കാലതാമസം കുറയ്‌ക്കുകയും ചെയ്യുന്നു. ഓട്ടോമാറ്റിക്‌ ഹിയറിങ്‌ ഷെഡ്യൂളുകള്‍, ഓണ്‍ലൈന്‍ കേസ്‌ ട്രാക്കിങ്‌, തല്‍ക്ഷണ അറിയിപ്പുകള്‍ എന്നിവ ഉപഭോക്‌താക്കളെ അവരുടെ കേസുകളുടെ പുരോഗതിയെക്കുറിച്ച്‌ നിരന്തരം ധരിപ്പിക്കുകയും നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം ശക്‌തിപ്പെടുത്തുകയും ചെയ്യുന്നു.

എ.ഐ. സഹായത്തോടെയുള്ള കേസ്‌ വിശകലനം, വോയ്‌സ്‌ടുടെക്‌സ്‌റ്റ്‌, ടെക്‌സ്‌റ്റ്‌ടുസ്‌പീച്ച്‌, ബഹുഭാഷാ സൗകര്യം, പ്രവേശനക്ഷമത തുടങ്ങിയ സവിശേഷതകള്‍ ദിവ്യാംഗര്‍ ഉള്‍പ്പെടെ വ്യത്യസ്‌ത പശ്‌ചാത്തലങ്ങളില്‍നിന്നുള്ള ജനങ്ങള്‍ക്ക്‌ സംവിധാനം കൂടുതല്‍ സുഗമമാക്കുന്നു. ദേശീയ, സംസ്‌ഥാന ഉപഭോക്‌തൃ കമ്മീഷനുകളില്‍ ഹൈബ്രിഡ്‌ വീഡിയോ കോണ്‍ഫറന്‍സിങ്‌ അവതരിപ്പിച്ചതോടെ വിദൂര പ്രദേശങ്ങളിലോ വിദേശത്തോ താമസിക്കുന്നവര്‍ക്ക്‌ യാത്രാച്ചെലവും സമയനഷ്‌ടവും ഗണ്യമായി കുറയ്‌ക്കാനും സാധിക്കുന്നു.

ഇ-ജാഗ്രിതി പോലൊരു വലിയ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിക്കുന്നത്‌ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. നിലവിലുള്ള ഡേറ്റ കൈമാറ്റം, ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ സംവിധാനങ്ങളുടെ സംയോജനം, ഉപയോക്‌തൃ സൗഹൃദ രൂപകല്‍പ്പന, മാനുവല്‍ നടപടിക്രമങ്ങളില്‍നിന്ന്‌ ഡിജിറ്റല്‍ സംവിധാനത്തിലേക്കുള്ള മാറ്റം എന്നിവയ്‌ക്കൊപ്പം ചില അഭിഭാഷകരുടെയും നിയമ സമൂഹത്തിലെ പങ്കാളികളുടെയും മടിയും എതിര്‍പ്പും നേരിടേണ്ടിവന്നു.

എന്നാല്‍, ഈ വെല്ലുവിളികളെ പ്ലാറ്റ്‌ഫോം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങളാക്കി മാറ്റി. ഉപഭോക്‌തൃ കമ്മീഷനുകള്‍, അഭിഭാഷകര്‍, സാങ്കേതിക വിദഗ്‌ധര്‍, സംസ്‌ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി നിരന്തരം കൂടിയാലോചിക്കുകയും പരിശീലന പരിപാടികള്‍, ശില്‌പശാലകള്‍, ഓണ്‍ലൈന്‍ പരിശീലന സെഷനുകള്‍, തുടര്‍ച്ചയായ സാങ്കേതിക പിന്തുണ എന്നിവ ഉറപ്പാക്കുകയും ചെയ്‌തു. പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിലൂടെ മാത്രമല്ല, ഉപയോക്‌താക്കളുടെ പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ട്‌ സംവിധാനം മെച്ചപ്പെടുത്തുന്നതിലൂടെയാണ്‌ വിജയകരമായ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാകുന്നതെന്ന്‌ ഈ അനുഭവം തെളിയിച്ചു.

ഇ-ജാഗ്രിതിയുടെ പ്രാരംഭ ഫലങ്ങള്‍ പ്രോത്സാഹജനകമാണ്‌. ലക്ഷക്കണക്കിന്‌ ഉപഭോക്‌താക്കളെ ഒരൊറ്റ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുകയും രണ്ട്‌ ലക്ഷത്തിലധികം കേസുകള്‍ ഫയല്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്‌തു. 60ലധികം രാജ്യങ്ങളില്‍നിന്നുള്ള ഉപഭോക്‌താക്കള്‍ക്ക്‌ ഇന്ത്യയുടെ ഉപഭോക്‌തൃ തര്‍ക്കപരിഹാര സംവിധാനം ഉപയോഗപ്പെടുത്താനും കൂടുതല്‍ കാര്യക്ഷമമായി കേസുകള്‍ പരിഹരിക്കാനും സാധിച്ചു.

2026ലെ ഇഗവേണന്‍സിനുള്ള ദേശീയ പുരസ്‌കാരങ്ങളില്‍ വെള്ളി മെഡല്‍ ലഭിച്ചത്‌ നിലവിലുള്ള പ്രക്രിയകളെ കമ്പ്യൂട്ടര്‍വത്‌കരിച്ചതിനല്ല, അവയെ കൂടുതല്‍ ലളിതവും വേഗമേറിയതും പൗരകേന്ദ്രീകൃതവുമാക്കി പുനര്‍രൂപകല്‍പ്പന ചെയ്‌തതിനുള്ള അംഗീകാരമാണ്‌.

ഡിജിറ്റല്‍ ഐഡന്റിറ്റി, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ഓണ്‍ലൈന്‍ നികുതി, ആരോഗ്യ സേവനങ്ങള്‍ എന്നിവയിലൂടെ ഇന്ത്യ സാങ്കേതികവിദ്യയുടെ ശക്‌തി തെളിയിച്ചിട്ടുണ്ട്‌. ഘടനാപരമായ ഡിജിറ്റല്‍ പരിഷ്‌കാരത്തിന്‌ വിധേയമാകുന്ന മേഖലകളുടെ പട്ടികയില്‍ ഇപ്പോള്‍ ഉപഭോക്‌തൃ നീതിയും ഉള്‍പ്പെട്ടിരിക്കുന്നു.

ഭാവിയിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക്‌ ഇ-ജാഗ്രിതിയുടെ വിജയം വിലപ്പെട്ട പാഠങ്ങളാണ്‌ നല്‍കുന്നത്‌. പൗരന്മാരുടെ ആവശ്യങ്ങളെ കേന്ദ്രബിന്ദുവാക്കി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ രൂപകല്‍പന ചെയ്യണമെന്നും, പ്രവേശനക്ഷമതയെ പ്രധാന തത്വമായി സ്വീകരിക്കണമെന്നും, നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തി നീതിയില്‍ വിട്ടുവീഴ്‌ച ചെയ്യാതെ സുതാര്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തണമെന്നും അത്‌ ഓര്‍മിപ്പിക്കുന്നു. എല്ലാറ്റിലുമുപരി, സാങ്കേതികവിദ്യയിലൂടെ പ്രക്രിയയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനുപകരം നീതിയെ ലളിതവും സുഗമവുമാക്കണം.

ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്‌ഥ വികസിക്കുമ്പോള്‍ ഉപഭോക്‌തൃ ആത്മവിശ്വാസം ഉപഭോക്‌തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സ്‌ഥാപനങ്ങളുടെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കും. കാര്യക്ഷമമായ തര്‍ക്കപരിഹാരം ഇനി കേവലം ഒരു ഭരണപരമായ ലക്ഷ്യമല്ല;വിപണികളിലുള്ള വിശ്വാസം ശക്‌തിപ്പെടുത്തുകയും ഉത്തരവാദിത്വമുള്ള ബിസിനസ്‌ രീതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാമ്പത്തിക ആവശ്യകത കൂടിയാണ്‌.

ചിന്താപൂര്‍വം ആസൂത്രണം ചെയ്‌ത ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളിലൂടെ നിയമത്തിന്റെ ലക്ഷ്യങ്ങളെ പൗരന്മാരുടെ യഥാര്‍ഥ അനുഭവങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന്‌ ഇ-ജാഗ്രിതി കാണിച്ചുതരുന്നു. ഉപഭോക്‌തൃ നീതിനിര്‍വഹണം വേഗമേറിയതും സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകുന്നതിലൂടെ, ആധുനിക ഡിജിറ്റല്‍ ജനാധിപത്യത്തില്‍ നീതി ലഭിക്കുന്നത്‌ മറ്റ്‌ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതുപോലെ സുഗമമായിരിക്കണമെന്ന ആശയത്തെ ഇത്‌ ശക്‌തിപ്പെടുത്തുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 'ഗ്രഹക്‌ ദേവോ ഭവ' (ഉപഭോക്‌താവ്‌ ദൈവമാണ്‌) എന്ന ആപ്‌തവാക്യത്തെ അന്വര്‍ഥമാക്കുന്ന ആവിഷ്‌കാരമാണത്‌.



പ്രള്‍ഹാദ്‌ ജോഷി

(കേന്ദ്ര ഉപഭോക്‌തൃകാര്യ, ഭക്ഷ്യ,

പൊതുവിതരണ, നവപുനരുപയോഗ

ഊര്‍ജവകുപ്പ്‌ മന്ത്രിയാണ്‌ ലേഖകന്‍)

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിഴിഞ്ഞം: രാഷ്‌ട്രീയത്തിനതീതമായ കേരളത്തിന്റെ വികസന സ്വപ്‌നം

വിഴിഞ്ഞം: രാഷ്‌ട്രീയത്തിനതീതമായ കേരളത്തിന്റെ വികസന സ്വപ്‌നം

അതിഥിത്തൊഴിലാളികളും കേരള വികസനവും

അതിഥിത്തൊഴിലാളികളും കേരള വികസനവും

ദുരന്തത്തിനു മുന്‍പേ ഉണരണം

ദുരന്തത്തിനു മുന്‍പേ ഉണരണം

ഒരു ദുരന്തം, അനേകം മുന്നറിയിപ്പുകള്‍

ഒരു ദുരന്തം, അനേകം മുന്നറിയിപ്പുകള്‍

No Image

ക്ഷമ: മുറിവുകള്‍ മായ്‌ക്കുന്ന മഹാ ഔഷധം

പൊടിപിടിച്ച 
പൊതുമുതല്‍

പൊടിപിടിച്ച പൊതുമുതല്‍