തിരുവനന്തപുരം: കേരള കായികരംഗത്തിന് അഭിമാനകരമായ നേട്ടമായി സംസ്‌ഥാനത്തെ നാല് യുവ ബാസ്‌കറ്റ്‌ബോള്‍ താരങ്ങള്‍ രാജ്യാന്തര പരിശീലനത്തിനായി തായ്‌വാനിലേക്ക് തിരിച്ചു.
ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള ഒന്നാം സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് സ്‌കോളര്‍ഷിപ്പോടെയുള്ള പരിശീലനത്തിന് അവസരം ലഭിക്കുന്നത്. സ്‌റ്റാര്‍ട്ടിംഗ് ഫൈവ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഏകലവ്യാസ് കണ്‍സള്‍ട്ടന്‍സി എന്നിവര്‍ തായ്‌വാനിലെ യിലാന്‍ കൗണ്ടിയിലുള്ള പ്രമുഖ സ്‌ഥാപനങ്ങളായ ചുങ് ഹുവ ഗേള്‍സ് ജൂനിയര്‍ ഹൈസ്‌കൂള്‍, ചുവാങ്‌വേ ബോയ്‌സ് ജൂനിയര്‍ ഹൈസ്‌കൂള്‍ എന്നിവയുമായി സഹകരിച്ചാണു പദ്ധതി സംഘടിപ്പിക്കുന്നത്. അര്‍സ് ഷാജി (ജെംസ് ബാസ്‌കറ്റ്‌ബോള്‍ അക്കാദമി, കൊച്ചി / തൃശൂര്‍ ടസ്‌കേഴ്‌സ് താരം), ദേവര്‍ഷ് കെ. വിനോദ് (എ.കെ.എം സ്‌കൂള്‍, ചങ്ങനാശേരി / കാലിക്കറ്റ് വാരിയേഴ്‌സ് താരം), അലീന അല്‍ഫോന്‍സ എയ്‌ഞ്ചല്‍ (ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ബാംഗ്ലൂര്‍ - മുന്‍പ് പ്ര?വിഡന്‍സ് എച്ച്.എസ്.എസ്, കോഴിക്കോട് / ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സ് താരം), നേഹ വിനീഷ് (കൊരട്ടി / ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സ് താരം) എന്നിവര്‍ക്കാണ് അവസരം.




