
ഫോക്‌സ്‌ബ്രോ: ഫുട്‌ബോള്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. ബോസ്‌റ്റണ്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യനും റണ്ണര്‍ അപ്പുമായ ഫ്രാന്‍സ് മൊറോക്കോയെ നേരിടും. അവസാന പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കൊളംബിയയെ (4-3) പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചതോടെയാണു ക്വാര്‍ട്ടര്‍ ഫൈനല്‍ പട്ടികയായത്‌്.
ഞായറാഴ്‌ച രാവിലെ 6.30 മുതല്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീനയെ നേരിടും. ഈജിപ്‌തിനെ 3-2 നു തോല്‍പ്പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നത്. ശനിയാഴ്‌ച പുലര്‍ച്ചെ 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ സ്‌പെയിന്‍ ബെല്‍ജിയത്തെയും ഞായറാഴ്‌ച പുലര്‍ച്ചെ 2.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ നോര്‍വേ ഇംണ്ടിനെയും നേരിടും. വാന്‍കൂവറിിെല ബിസി പ്ലേസില്‍ കൊളംബിയയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ നടന്ന മത്സരം മുഴുവന്‍ സമയത്തും അധിക സമയത്തും ഗോള്‍ രഹിതമായി. ഷൂട്ടൗട്ടില്‍ കുചോ കാമിലോ ഹെര്‍ണാണ്ടസിന്റെ കിക്ക് സ്വിസ് ഗോള്‍ കീപ്പര്‍ ഗ്രിഗോര്‍ കോബല്‍ തകര്‍പ്പനായി തടുത്തു. ഡേവിഡ്‌സണ്‍ സാഞ്ചസിന്റെ ഷോട്ട് ക്രോസ് ബാറിലടിച്ചതും കൊളംബിയയ്‌ക്കു തിരിച്ചടിയായി.
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാനുവല്‍ അകാന്‍ജിയുടെ ഷോട്ട് പുറത്തേക്കു പോയി. സ്വിസ് നിരയില്‍ ഗ്രാനിന്റ്‌് എക്‌സാക, സെകി അമൗദി, സെഡ്രിക് ഇറ്റെന്‍, റൂബന്‍ വര്‍ഗാസ് എന്നിവരുടെ കിക്കുകള്‍ ലക്ഷ്യത്തിലെത്തി. കൊളംബിയയ്‌ക്കായി യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റെറോ, ജാമിന്‍ടണ്‍ കാംപസ്, ലൂയിസ് ഡിയാസ് എന്നിവര്‍ ലക്ഷ്യം കണ്ടു. സ്വിസ് കോച്ച് മുറാത് യാകിന്‍ പരമ്പരാഗത 4-3-3 ഫോര്‍മേഷനാണ് അവലംബിച്ചത്. കൊളംബിയന്‍ കോച്ച് നെസ്‌റ്റര്‍ ലോറന്‍സോ 4-1-2-3 ഫോര്‍മേഷനും താല്‍പര്യപ്പെട്ടു. 1954 ന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് ക്വാര്‍ട്ടറില്‍ കടക്കുന്നത്. നിശ്‌ചിത സമയത്തും അധിക സമയത്തും ലഭിച്ച മികച്ച അവസരങ്ങള്‍ ഇരു ടീമുകളും നഷ്‌ടപ്പെടുത്തി. യൊഹാന്‍ മാന്‍സാംബിയുടെ അഭാവം സ്വിസ് മുന്നേറ്റങ്ങളെ ബാധിച്ചു. മാന്‍സാംബിക്കു പരിശീലനത്തിനിടെ പരുക്കേറ്റിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ മൂന്ന് ഗോളുകളും രണ്ട് അസിസ്‌റ്റുകളും നേടാന്‍ താരത്തിനായി. ഒന്നാം പകുതിയില്‍ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ കൊളംബിയന്‍ ഗോള്‍ കീപ്പര്‍ കാമിലോ വാര്‍ഗാസ് തടഞ്ഞു. 21-ാം മിനിറ്റില്‍ ഗുസ്‌താവോ പുവെര്‍ട്ടയുടെയുടെ ഉറപ്പായിരുന്ന ഗോള്‍ സ്വിസ് ഗോള്‍ കീപ്പര്‍ കോബെലും തടഞ്ഞു. പ്രീ ക്വാര്‍ട്ടറില്‍ പന്ത് തട്ടിയതോടെ കൊളംബിയയ്‌ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോഡ് ഹാമിഷ് റോഡ്രിഗസ് സ്വന്തമാക്കി. മുന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഒസ്‌പിനയുടെ (131) റെക്കോഡാണു റോഡ്രിഗസ് സ്വന്തമാക്കിയത്.



