ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീണ്ടും ഒരു വിചിത്ര സംഭവം വലിയ ചർച്ചയാകുന്നു. ഓടുന്ന ട്രെയിനിനുള്ളിൽ വെച്ച് പൂജാ ചടങ്ങുകൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ഒരു വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നത്. ട്രെയിനിനുള്ളിൽ ഇത്തരത്തിലുള്ള മതപരമായ ചടങ്ങുകൾ നടത്താൻ അനുവാദമുണ്ടോ എന്ന തരത്തിൽ നിരവധി ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ ചെറിയ വീഡിയോ ക്ലിപ്പിൽ, ഓടുന്ന ട്രെയിനിന്റെ തറയിൽ ഒരു പുരോഹിതൻ ഇരുന്നു പൂജ ചെയ്യുന്നതും വെള്ള വസ്ത്രങ്ങൾ ധരിച്ച നിരവധി ഭക്തർ അതിൽ പങ്കുചേരുന്നതുമാണ് കാണാൻ കഴിയുന്നത്. സാധാരണ യാത്രാ കോച്ചിൽ ഇത്തരത്തിൽ ചടങ്ങുകൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പലരും സുരക്ഷാ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തി. എന്നാൽ ഇത് സാധാരണ ജനറൽ അല്ലെങ്കിൽ റിസർവേഷൻ കോച്ച് അല്ലെന്നും, പകരം പ്രത്യേകമായി ബുക്ക് ചെയ്ത കോച്ചാണെന്നും കാണിച്ച് അധികൃതർ പിന്നീട് ഔദ്യോഗിക വിശദീകരണം നൽകി.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നോര്ത്തേണ് റെയിൽവേ ഔദ്യോഗികമായി വിശദീകരണവുമായി രംഗത്തെത്തി. സാധാരണ പാസഞ്ചർ കോച്ചിലല്ല, മറിച്ച് ഐ.ആർ.സി.ടി.സി (IRCTC) വഴി ഒരു സ്വകാര്യ പാർട്ടി വാണിജ്യാടിസ്ഥാനത്തിൽ ബുക്ക് ചെയ്ത പ്രത്യേക സലൂൺ കാറിലാണ് ) ഈ ചടങ്ങുകൾ നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥർക്കും വി.ഐ.പി കൾക്കും വേണ്ടി മാത്രം സജ്ജീകരിച്ചിട്ടുള്ള ആഡംബര യാത്രാ വണ്ടിയാണ് സലൂൺ കാർ. എയർകണ്ടീഷൻ ചെയ്ത കിടപ്പുമുറികൾ, ലിവിംഗ് റൂം, അടുക്കള തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ജൂലൈ 8-ന് വാണിജ്യ ബുക്കിംഗിനായി ബന്ധപ്പെട്ട കക്ഷി 3,08,580 രൂപ മുൻകൂറായി നൽകിയാണ് ഈ സലൂൺ കാർ ബുക്ക് ചെയ്തത്. ജൂലൈ 10-ന് ന്യൂഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള പശ്ചിം എക്സ്പ്രസ് ട്രെയിനിലാണ് (Train No. 12926) ഈ പ്രത്യേക കോച്ച് ഘടിപ്പിച്ചിരുന്നത്. യാത്രാവേളയിൽ യാത്രക്കാരുടെ സുരക്ഷയോ ട്രെയിനിന്റെ സുഗമമായ നടത്തിപ്പിനോ യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ലെന്നും, സ്വകാര്യമായി ബുക്ക് ചെയ്ത ആ പ്രത്യേക കോച്ചിനുള്ളിൽ നടന്ന ചടങ്ങുകളിൽ ആർക്കും പരിക്കുകൾ ഒന്നും പറ്റിയിട്ടില്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കുകയുണ്ടായി.

Comments