മലയാളികളുടെ പ്രിയപ്പെട്ട നടന് ടൊവിനോയ്ക്ക് അഭിനയം പോലെത്തന്നെ ഇഷ്ടമാണ് യാത്രകളും. കെനിയന്‍ യാത്രയിലാണ് താരം ഇപ്പോള്‍. കെനിയയിലെ പ്രശസ്തമായ അംബോസെലി ദേശീയോദ്യാനത്തിലെ മൃഗങ്ങള്ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളും അടുത്തിടെ ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ, ചീറ്റപ്പുലിക്ക് തൊട്ടടുത്ത് നിന്നായി താരം പകര്‍ത്തിയ ഒരു സെല്‍ഫി വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സമീപത്തുകൂടി ശാന്തനായി നടന്നുപോകുന്ന ചീറ്റയെ തലയിട്ടു നോക്കുന്ന ടൊവിനോയെയാണ് വീഡിയോയില്‍ കാണാനാവുക. രസകരമായ നിരവധി കമന്റുകളാണ് ടൊവിനോയുടെ പോസ്റ്റിനു താഴെയായി ആരാധകര്‍ കുറിച്ചത്.
'' മോനേ സൂക്ഷിക്കണേ'' എന്നാണ് സംവിധായകന് അരുണ്‍ ഡോമിനിക് കമന്റ് ചെയ്തത്. ഇതിന് ടൊവിനോ മറുപടിയും നല്‍കിയിട്ടുണ്ട്. '' പുലിയോടാണോ?'' എന്നായിരുന്നു ടൊവിനോയുടെ മറുപടി കമന്റ്.

Comments