അന്തരിച്ച ഗായകി എസ് ജാനകിയെ അനുസ്മരിച്ച് നടി തൃഷ. ജാനകി അമ്മയുമായുള്ള ആത്മബന്ധം പങ്കുവെച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ആരാധകരുടെ കണ്ണുനിറയ്ക്കുകയാണ്. '96' എന്ന ചിത്രത്തിൽ എസ്. ജാനകിയെ അനുസ്മരിപ്പിക്കുന്ന 'ജാനു' എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നായി എക്കാലവും നിലനിൽക്കുമെന്ന് തൃഷ കുറിച്ചു. സിനിമയുടെ ചിത്രീകരണവേളയിൽ എസ്. ജാനകിക്കൊപ്പം പകർത്തിയ ചിത്രങ്ങളും തൃഷ പങ്കുവെച്ചിട്ടുണ്ട്.
"എന്റെ ഏറ്റവും സ്പെഷ്യലായ സിനിമകളിലൊന്നിൽ നിങ്ങളുടെ പേരുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നായി എക്കാലവും നിലനിൽക്കും. എന്നാൽ നിങ്ങളെ അറിയാൻ കഴിഞ്ഞതും നിങ്ങളുടെ സ്നേഹം ലഭിച്ചതും ഞാൻ എന്നെന്നേക്കുമായി നെഞ്ചിലേറ്റുന്ന ഒന്നാണ്. നിങ്ങളുടെ ആലിംഗനങ്ങൾക്കും, ദയയ്ക്കും, ചിരിക്കും ഒപ്പം ഏറ്റവും വലിയ കലാകാരന്മാർ എപ്പോഴും വിനയമുള്ള ആത്മാക്കളാണെന്ന് ഓർമ്മിപ്പിച്ചതിനും നന്ദി. നിങ്ങളുടെ ശബ്ദം എന്നെന്നും നിലനിൽക്കും. സമാധാനമായി വിശ്രമിക്കൂ ജാനകിയമ്മേ. നിങ്ങളെ ഞാൻ വല്ലാതെ മിസ് ചെയ്യും," തൃഷ കുറിച്ചു.

‘96' എന്ന ചിത്രത്തിലാണ് എസ്. ജാനകി അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. തിയേറ്ററുകളിൽ എത്തിയ പതിപ്പിൽ ഈ രംഗം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് അണിയറപ്രവർത്തകർ ഇത് പുറത്തുവിട്ടിരുന്നു. നാല് മിനിറ്റിലേറെ നീളുന്ന ഈ രംഗത്തിൽ ജാനകിയും അവരുടെ അന്തരിച്ച മകൻ മുരളീകൃഷ്ണയും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 7:30 ഓടെയായിരുന്നു എസ്. ജാനകിയുടെ വിയോഗം. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഞായറാഴ്ച വൈകിട്ട് കനിയനഹുണ്ഡി ഫാം ഹൗസിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

Comments