യുകെയിൽ ഉപരിപഠനത്തിനെത്തുന്ന അന്തർദേശീയ വിദ്യാർത്ഥികൾ പാർട്ട് ടൈം ജോലികളിൽ മാത്രം ഒതുങ്ങിപ്പോകരുതെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ വിദ്യാർത്ഥിനി ധ്രുവി ദാവെ രംഗത്ത്. ജീവിതച്ചെലവുകൾ കണ്ടെത്തുന്നതിന് താൽക്കാലിക ജോലികൾ അത്യാവശ്യമാണെങ്കിലും, അവ കരിയർ ലക്ഷ്യങ്ങളിൽ നിന്നും തന്നെ ശ്രദ്ധ തിരിക്കാൻ അനുവദിക്കരുതെന്ന് അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ ഓർമ്മിപ്പിച്ചു. വിദേശത്ത് പഠനത്തിനായി എത്തിയ വിദ്യാർത്ഥികൾ തങ്ങളുടെ യഥാർത്ഥ ലക്ഷ്യം മറക്കരുതെന്നും കരിയർ വളർച്ചയ്ക്ക് സഹായിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
ലെസ്റ്ററിലെ സ്പേസ് പാർക്കിൽ നടന്ന പ്രൊജക്റ്റ് പ്രദർശനത്തിൽ താൻ പഠിക്കുന്ന കോഴ്സിൽ നിന്നുള്ള ചുരുക്കം വിദ്യാർത്ഥികൾ പോലും പങ്കെടുക്കാതിരുന്നതാണ് ധ്രുവിയെ ഇത്തരമൊരു പ്രതികരണത്തിന് പ്രേരിപ്പിച്ചത്. വ്യവസായ രംഗത്തെ പ്രമുഖരെയും പ്രൊഫഷണലുകളെയും നേരിട്ട് കാണാനും പരിചയപ്പെടാനും ലഭിക്കുന്ന സുവർണ്ണാവസരങ്ങളാണ് പല വിദ്യാർത്ഥികളും ജോലി സമയം പറഞ്ഞ് നഷ്ടപ്പെടുത്തുന്നത്. താനും പാർട്ട് ടൈം ജോലി ചെയ്യുന്നുണ്ടെങ്കിലും പ്രൊഫഷണൽ നെറ്റ്വർക്കിംഗിന് പ്രാധാന്യം നൽകിക്കൊണ്ട് പലപ്പോഴും ജോലി പോലും മാറ്റിവെച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
ഒരു ജോലി കണ്ടെത്തുന്നതിന് നെറ്റ്വർക്കിംഗും ഇൻഡസ്ട്രി കോൺഫറൻസുകളിൽ പങ്കെടുക്കുന്നതുമാണ് ഏറ്റവും നിർണ്ണായകമായ കാര്യമെന്ന് ധ്രുവി ഓർമ്മിപ്പിച്ചു. തങ്ങളുടെ കോഴ്സുകളിൽ വലിയൊരു ശതമാനം ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ടെങ്കിലും ഇത്തരം സുപ്രധാന വേദികളിൽ ആരുടെയും സാന്നിധ്യം ഉണ്ടാകാറില്ലെന്നത് ആശങ്കാജനകമാണ്. പാർട്ട് ടൈം ജോലികൾ വഴി ലഭിക്കുന്ന ചെറിയ വരുമാനത്തിനപ്പുറം, തങ്ങളുടെമേലുള്ള വിദ്യാഭ്യാസ വായ്പയുടെ ഭാരവും എന്തിനാണ് വിദേശത്തേക്ക് പഠനത്തിന് വന്നതെന്നുമുള്ള ചിന്തയും വിദ്യാർത്ഥികൾക്ക് ഉണ്ടാകണമെന്ന് ഇവർ കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ഫീൽഡ് റിലേറ്റഡ് ആയ മീറ്റിംഗുകളിലും കോൺഫറൻസുകളിലും പങ്കെടുക്കാൻ സമയം കണ്ടെത്തണമെന്നുമുള്ള ധ്രുവിയുടെ ഈ വീഡിയോ വലിയ ചർച്ചയായിട്ടുണ്ട്. പാർട്ട് ടൈം ജോലികൾ പിന്നീട് ഫുൾ ടൈം അവസരങ്ങളിലേക്ക് മാറാൻ മറ്റ് ഷോർട്ട്കട്ടുകൾ ഒന്നും തന്നെ സഹായിക്കില്ലെന്നും യഥാർത്ഥ ബന്ധങ്ങളും അനുഭവപരിചയവുമാണ് തുണയാവുകയെന്നും അവർ അഭിപ്രായപ്പെടുന്നു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് ധ്രുവി പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Comments