ഇന്നത്തെ കാലത്ത് കാറോ ഫോണോ വിലകൂടിയ മറ്റ് സാധനങ്ങളോ വാങ്ങാൻ പലരും ആശ്രയിക്കുന്നത് ഇഎംഐ (EMI) അതായത് പ്രതിമാസ ഗഡുക്കളായുള്ള അടവുകളെയാണ്. പലർക്കും ഇതൊരു സൗകര്യമാണെങ്കിലും മറ്റു ചിലർക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറാറുണ്ട്. ഇഎംഐ കെണിയെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒരു പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമിത് എന്ന വ്യക്തി പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
വിലകൂടിയ സാധനങ്ങൾ വാങ്ങാൻ താങ്ങാനാവാത്ത ഇഎംഐ ബാധ്യതകൾ ഏറ്റെടുക്കരുതെന്നാണ് യുവതലമുറയോട് അമിത് വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. ജീവിതത്തിൽ എന്തുമാളങ്ങൾ പറ്റിയേക്കാമെങ്കിലും ഒരിക്കലും ഒരു ഇഎംഐ കെണിയിൽ ചെന്നുപെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് പലരുടെയും അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെ വലിയൊരു സ്വപ്നമായിരിക്കും. എന്നാൽ വരുമാനത്തിന് അപ്പുറമുള്ള ഇഎംഐ ബാധ്യതകൾ ഏറ്റെടുത്താൽ, സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് പകരം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുവത്വം മുഴുവൻ ഈ കടങ്ങൾ വീട്ടാൻ മാത്രമായി വിനിയോഗിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
വിലകൂടിയ ഒരു വാഹനം വാങ്ങുമ്പോൾ ആദ്യ ദിവസങ്ങളിൽ സന്തോഷവും അഭിമാനവും തോന്നാമെങ്കിലും, പിന്നീട് ആ സന്തോഷമെല്ലാം പ്രതിമാസ തിരിച്ചടവുകളെക്കുറിച്ചുള്ള ആകുലതകളിലേക്ക് വഴിമാറുമെന്ന് വീഡിയോയിൽ പറയുന്നു. കൃത്യസമയത്ത് ഇഎംഐ അടക്കാൻ കഴിഞ്ഞെങ്കിലോ എന്ന ഭയം ജോലിയെയും വ്യക്തിജീവിതത്തെയും ഒരുപോലെ ബാധിക്കും. കടബാധ്യതകൾ കാരണം ആളുകൾക്ക് പിന്നീട് ജീവിതത്തിന്റെ മറ്റു പല കാര്യങ്ങളിലും വിട്ടവീഴ്ചകൾ ചെയ്യേണ്ടി വരുന്നുവെന്നും ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം കടം വാങ്ങി ആഡംബര ജീവിതം നയിക്കരുതെന്നാണ് ഈ വീഡിയോ നൽകുന്ന പ്രധാന സന്ദേശം. യഥാർത്ഥ ആഡംബരമെന്നത് വിലകൂടിയ വസ്തുക്കൾ സ്വന്തമാക്കലല്ല, മറിച്ച് സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കുകയാണെന്ന് ഈ പോസ്റ്റ് ഓർമ്മിപ്പിക്കുന്നു. കടക്കെണി നല്ലതാണോ അതോ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു സാമ്പത്തിക മാർഗ്ഗം മാത്രമാണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ഇപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്.

Comments