തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ സമൂഹമാധ്യമ അതിക്രമങ്ങൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഇത്തരം പ്രവണതകൾ തടയാൻ നിയമനിർമാണം പരിഗണനയിലാണെന്നും ഓൺലൈൻ മാധ്യമങ്ങളുടെയും ക്യാമറകളുടെയും ഉപയോഗത്തിന് നിയന്ത്രണം വേണമെന്നും മന്ത്രി വ്യക്തമാക്കി.
കൊല്ലത്തെ ഒരു സ്കൂളിൽ പരിപാടിക്കെത്തിയപ്പോൾ, തന്റെ മുഖം ഒഴിവാക്കി ശരീരം മാത്രം കേന്ദ്രീകരിച്ച് ഒരാൾ ചിത്രം പകർത്തിയ സംഭവമാണ് മന്ത്രി വീണ്ടും ചൂണ്ടിക്കാട്ടിയത്. നിരവധി കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ പോലും ഇത്തരമൊരു അനുഭവം ഉണ്ടായത് സുരക്ഷിതത്വബോധം നഷ്ടപ്പെടുത്തിയെന്നും അവർ പറഞ്ഞു.
ചിത്രം പകർത്തിയ ഉടൻ സമീപത്തുണ്ടായിരുന്ന ഒരാളുടെ ഇടപെടലിനെ തുടർന്ന് അത് നീക്കിയെങ്കിലും പിന്നീട് അതേ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. തുടർന്ന് വിവാദമായതോടെ പോസ്റ്റ് നീക്കിയെങ്കിലും അതിന്റെ സ്ക്രീൻഷോട്ടുകൾ പലരും എടുത്ത് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും മന്ത്രി പറഞ്ഞു.
"ഒരു മന്ത്രിയായ എനിക്ക് തന്നെ ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നാൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇത്തരത്തിൽ ശരീരം മാത്രം ലക്ഷ്യമിട്ട് ദൃശ്യങ്ങൾ പകർത്തുന്ന മനോഭാവം അത്യന്തം പൈശാചികമാണ്," എന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.

Comments