മുംബൈ: എൻസിപി ശരദ് പവാർ വിഭാഗം എൻഡിഎയിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങൾക്കിടെ, മണ്ഡല പുനർനിർണയ ബില്ലിന് നിബന്ധനകളോടെ പിന്തുണ പ്രഖ്യാപിച്ച് പാർട്ടി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുന്ന ഭേദഗതി കേന്ദ്രം കൊണ്ടുവന്നാൽ മാത്രമേ ബില്ലിനെ പിന്തുണയ്ക്കൂവെന്ന് അവർ വ്യക്തമാക്കി.
ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ അനീതി സംഭവിക്കുമെന്നും സുപ്രിയ ചൂണ്ടിക്കാട്ടി. 50 ശതമാനം സീറ്റ് വർധന സംബന്ധിച്ച ഉറപ്പ് രേഖാമൂലം നൽകണമെന്നും അതിന് ശേഷമേ തുടർചർച്ചകൾക്ക് തയ്യാറാകൂവെന്നും അവർ പറഞ്ഞു.
കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ യോഗത്തിൽ ഉണ്ടായിരുന്നുവെന്നും സുപ്രിയ അറിയിച്ചു.
അതേസമയം, എൻസിപി ശരദ് പവാർ വിഭാഗം ബിജെപിയുമായോ കോൺഗ്രസുമായോ ചർച്ച നടത്തിയിട്ടില്ലെന്നും ഇന്ത്യ മുന്നണിയിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നും അവർ ആവർത്തിച്ചു. എൻഡിഎയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമവുമാണെന്നും സുപ്രിയ സുലെ വ്യക്തമാക്കി.
ഇതിനിടെ, നേരത്തെ മാറ്റിവെച്ച മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുകയാണ്.

Comments