ന്യൂഡല്‍ഹി : നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് നിലയുള്ള പാർപ്പിട സമുച്ചയത്തിലെ പാർക്കിങ് ഏരിയയിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽനിന്നാണ് തീ പടർന്നതെന്നാണ് സംശയം.
കടുത്ത പുകയിൽ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന നൂറോളം പേരെ അതിവേഗം പുറത്തേക്ക് കൊണ്ടുവരികയും ചെയ്തു. കെട്ടിടത്തിനു ചുറ്റുമുള്ള ഏകദേശം 50 കുടുംബങ്ങളെ അപകടത്തെ തുടർന്ന് ഒഴിപ്പിച്ചു.
സ്കൂട്ടറിൽനിന്നും തീ അടുത്ത് പാർക്ക് ചെയ്ത വാഹനങ്ങളിലേക്ക് പടരുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം . അപകടം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു .

Comments