കൊൽക്കത്ത: മുതിർന്ന നേതാവ് മദൻ മിത്ര വിമത പക്ഷത്തോടൊപ്പം ചേർന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്ക് പോകാമെന്ന് പറഞ്ഞ മമത, ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പും നൽകി.
'എനിക്ക് ഹൃദയാഘാതം വരണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. എന്നാൽ അവരുടെ അന്ത്യം കണ്ടിട്ടേ ഞാൻ മടങ്ങൂ' എന്ന് മമത പറഞ്ഞു.
കമർഹാട്ടി എം.എൽ.എയായ മദൻ മിത്ര ബുധനാഴ്ച ഋതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിൽ ചേർന്നിരുന്നു. തൃണമൂൽ കോൺഗ്രസ് കഷണങ്ങളായി വിഭജിക്കപ്പെട്ട പാർട്ടിയായി മാറിയെന്നും, അഭിഷേക് ബാനർജി ആറുമാസത്തേക്ക് മാറിനിൽക്കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് പാർട്ടി വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, മദൻ മിത്രയുടെ ഭാര്യയെയും രണ്ട് മക്കളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണ് പാർട്ടി വിടാനുള്ള യഥാർഥ കാരണമെന്ന് മമത ആരോപിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തിന് അഭിഷേക് ബാനർജിയുമായി ബന്ധമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അഭിഷേക് ബാനർജിയെ പഴിചാരിയാണ് ചില നേതാക്കൾ വിമത പക്ഷത്തേക്ക് പോകുന്നതെന്നും, ഇ.ഡി നിരവധി തവണ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സമൻസ് അയച്ചിട്ടും അദ്ദേഹം പോരാട്ടത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും മമത ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
വിമത നേതാക്കളെയും മമത രൂക്ഷമായി വിമർശിച്ചു. 'വഞ്ചകരെ വിശ്വസിച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. രാഷ്ട്രീയ നിലനിൽപ്പിനായി ഞാൻ ഒരിക്കലും വിവേകം പണയം വെച്ചിട്ടില്ല. വിട്ടുവീഴ്ച ചെയ്യാത്തതിനാലാണ് താനും കുടുംബവും തുടർച്ചയായി രാഷ്ട്രീയ വേട്ടയാടലിന് ഇരയാകുന്നതെന്നും' മമത ആരോപിച്ചു.

Comments