തിരുവനന്തപുരം: ഗവണ്മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച് കെ.എസ്.യുവും ലോയേഴ്സ് കോണ്‍ഗ്രസും രംഗത്ത്. പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് നേതൃത്വം പരസ്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമായി കാണുന്നുവെങ്കില്‍, തങ്ങള്‍ ആ ധിക്കാരികളുടെ കൂട്ടത്തിലുണ്ടാകുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തിലെ കെ.എസ്.യുവിന്റെ നിലപാടുകളെ മുഖ്യമന്ത്രി നിഷേധിച്ച പശ്ചാത്തലത്തിലാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.
വിവാദമായ അഭിഭാഷക പട്ടിക നല്‍കിയത് സ്റ്റേറ്റ് അറ്റോണി അനൂപ് വി. നായരാണെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് ആരോപിച്ചു. മാറ്റങ്ങളൊന്നും വരുത്താതെ ഈ പട്ടിക കൈമാറാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു. മുഴുവന്‍ തെറ്റുകളും സംഘടനയുടെ സംസ്ഥാന അധ്യക്ഷന്റെ തലയില്‍ കെട്ടിവെക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി.കെ. റഹ്മാന് കുറ്റപ്പെടുത്തി. ഗവണ്മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വരും ദിവസങ്ങളിലും തര്‍ക്കങ്ങള്‍ രൂക്ഷമാകുമെന്നാണ് സൂചനകള്‍.

Comments