മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഇപ്പോഴിതാ, മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ വൈറലാവുകയാണ്. തന്റെ കുടുംബത്തിനൊപ്പമുളള അതിമനോഹരമായ നിമിഷങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. അതിനൊപ്പം തന്റെ ഒരു പെയിന്റിങും താരം പങ്കുവച്ചു. തന്റെ പ്രിയപ്പെട്ട നായക്കുട്ടിയുടെ ചിത്രമാണ് മഞ്ജു വരച്ചത്. മഞ്ജു വാര്യരുടെ സഹോദരന് മധു വാര്യരെയും അമ്മയെയുമൊക്കെ വീഡിയോയില്‍ കാണാം.
' ഈ കൊച്ചു കുഞ്ഞിനോട്... ഞങ്ങളുടെ ജീവിതം നീ മാറ്റിമറിച്ച കാര്യം നിനക്കറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയത്. നിരവധി ആരാധകര്‍ പോസ്റ്റിന് താഴെ മഞ്ജുവിന്റെ പെയിന്റിങിനെ അഭിനന്ദിച്ച് കമന്റുകളുമായി എത്തിയിട്ടുണ്ട്.

അതേസമയം ആര്യ നായകനായെത്തിയ ' മിസ്റ്റര്‍ എക്സ്' ആണ് മഞ്ജുവിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഹാപ്പി ലൂപ്പാണ് മഞ്ജുവിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

Comments