തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ തട്ടി എല്‍ഡിഎഫില്‍ വിവാദം പുകയുമ്പോള്‍ പ്രശ്‌നത്തില്‍ സിപിഐ യെ തണുപ്പിക്കാന്‍ സിപിഐഎം ശ്രമം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തും. എല്‍ഡിഎഫിന്റെ സുഗമമായ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ച ഈ തര്‍ക്കം എത്രയും വേഗം പരിഹരിക്കാനാണ് സിപിഐഎം മുന്‍കൈ എടുക്കുന്നത്.
സിപിഐയുടെ ആവശ്യത്തില്‍ മുന്‍കാലത്തെ കീഴ്‌വഴക്കങ്ങള്‍ മുമ്പോട്ട് വെയ്ക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. അതേസമയം പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ പരസ്യമായ നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ സിപിഐയ്ക്ക് അതില്‍ നിന്നും എളുപ്പം പിന്തിരിയാന്‍ കഴിഞ്ഞേക്കില്ല. പ്രതിപക്ഷ ഉപനേതാവാകേണ്ട വ്യക്തിയെപ്പോലും സിപിഐ ഇതിനോടകം നിശ്ചയിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.
കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ സ്ഥാനം സിപിഐഎമ്മില്‍ ധാരണയായിരിക്കുന്ന കാര്യമാണെന്നും പിന്നോക്കം പോകാന്‍ കഴിയില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ അങ്ങിനെയെങ്കില്‍ നിയമസഭയിലും പുറത്തും എല്‍ഡിഎഫിന്റെ തീരുമാനമായി സിപിഐഎം പ്രഖ്യാപിക്കുന്ന കാര്യത്തോട് യോജിക്കണോ വേണ്ടയോ എന്ന കാര്യം സിപിഐ പുനരാലോചിക്കുമെന്നും ബിനോയ് വിശ്വവും മറുപടി നല്‍കിയിരുന്നു. നിയമസഭയില്‍ പിണറായി വിജയന്‍ എടുക്കുന്ന പ്രതിപക്ഷ നിലപാടുകളോട് സിപിഐ വിയോജിച്ചാല്‍ അത് എല്‍ഡിഎഫിന് വലിയ ക്ഷീണമായി മാറുമെന്നാണ് വിലയിരുത്തല്‍.
വിഷയത്തില്‍ ഇപ്പോള്‍ സിപിഐ ദേശീയനേതൃത്വവും ഇടപെട്ടിരിക്കുകയാണ്. നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം തങ്ങള്‍ക്ക് തന്നെ വേണമെന്ന നിലപാടില്‍ സിപിഐ ദേശീയ നേതൃത്വം ഉറച്ചുനില്‍ക്കുന്നു. എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ ഈ ആവശ്യം തികച്ചും ന്യായമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ച് ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പിണറായി വിജയന്‍ നേരിട്ട് നടത്തുന്ന ചര്‍ച്ചകളിലൂടെ സിപിഐയെ അനുനയിപ്പിക്കാന്‍ കഴിയുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്.

Comments