ഡൽഹി: എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ചതിന് പിന്നിൽ ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘമെന്ന് സൂചന. ഡൽഹിയിൽ നിന്നാണ് കോൾ വന്നതെന്ന് സൈബർ പൊലീസ് തിരിച്ചറിഞ്ഞു. വ്യാജ നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. കുറ്റവാളി മ്യൂൾ അക്കൗണ്ട് വഴിയാണ് വിളിച്ചതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
കേസിൽ വ്യാജ കോളിനായി ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സൈബർ സെൽ പൊലീസ് ഉടൻ തന്നെ ഡൽഹിയിലേക്ക് തിരിക്കും. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടത്. തട്ടിപ്പു സംഘം വിദ്യയെ കൂടാതെ മറ്റു പലർക്കും ഈ വാഗ്ദാനം നൽകിയെന്നും സൂചനയുണ്ട്.
മൂന്ന് കോടി രൂപ നൽകിയാൽ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നൽകാമെന്നായിരുന്നു വിദ്യാ ബാലകൃഷ്ണനു ലഭിച്ച ഓഫർ. ജില്ലയിൽ നിന്നുള്ള ഒരു എംപിയാണ് വിദ്യയുടെ ഫോൻ നമ്പർ നൽകിയതെന്നും വാട്സ്‌ആപ്പ് കോളിൽ സംസാരിച്ചയാൾ പറഞ്ഞു. പുനഃസംഘടനയിൽ നിലവിലുള്ള പല മന്ത്രിമാർക്കും സ്ഥാനം നഷ്ടമാകുമെന്നും ഇയാൾ പറഞ്ഞു. ഈ മാസം ആറിനായിരുന്നു വിദ്യയ്ക്ക് കോൾ ലഭിച്ചത്. പാർട്ടി നേതൃത്വത്തെ വിവരമറിയിച്ച വിദ്യ നിർദേശ പ്രകാരം സൈബർ സെല്ലിൽ പരാതി നൽകി. അന്വേഷണം തടസ്സപ്പെടാതിരിക്കാനായി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയതുമില്ല.
ഇതിൽ സംശയം തോന്നിയ വിദ്യ ഇതേക്കുറിച്ച് എംപിയുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് വിളിച്ച് രണ്ട് എംഎൽഎമാരുടെ നമ്പർ ചോദിച്ചിരുന്നു എന്നതല്ലാതെ മറ്റൊന്നും അറിയില്ലെന്ന് എംപി വ്യക്തമാക്കുകയായിരുന്നു. തുടർന്ന് തട്ടിപ്പ് മനസ്സിലാക്കിയ എംഎൽഎ ജൂലൈ പതിനൊന്നിന് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

Comments