യൂറ്റാ: അമേരിക്കയിലെ യൂറ്റായിൽ അന്ധമായ വംശീയ-മത വിദ്വേഷത്തെ തുടർന്ന് ഇന്ത്യൻ യുവാവിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. ഷോപ്പിംഗ് മാളിനുള്ളിൽ വെച്ച് നടന്ന ആക്രമണത്തിൽ യുവാവിന് 15-ലധികം തവണയാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പീറ്റർ മൈക്കൽ ലാർസൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരയുടെ മതവിശ്വാസം കാരണമാണ് താൻ ഇയാളെ ലക്ഷ്യമിട്ടതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.യൂറ്റായിലെ വെസ്റ്റ് വാലി സിറ്റിയിലുള്ള 'വാലി ഫെയർ മാളി'നുള്ളിൽ തിങ്കളാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ശരീരമാസകലം ഗുരുതരമായി കുത്തേറ്റ യുവാവിനെ വലിയ തോതിൽ രക്തം വാർന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തീവ്രവാദ ചിന്താഗതിയുള്ള പ്രതി, തനിക്ക് മുസ്ലിംകളെ കൊല്ലാനാണ് താല്പര്യമെന്നും പൊലീസിനോട് വെളിപ്പെടുത്തി. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് പൊതുജനങ്ങൾക്ക് വലിയ ഭീഷണിയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. വൻതോതിലുള്ള കൂട്ടക്കൊലകൾ നടത്തുന്നതിനായി ഇയാൾ മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. ആസൂത്രിതമായ ഒരു വിദ്വേഷ കുറ്റകൃത്യമായാണ് പൊലീസ് ഈ സംഭവത്തെ കാണുന്നത്.

Comments