തിരുവനന്തപുരം: ഉപഭോഗം കൂടിയസാഹചര്യവും മഴയുടെ കുറവും മൂലം സംസ്ഥാനത്ത് പവര്‍ കട്ട് തുടര്‍ന്നേക്കുമെന്ന് സൂചന. സംസ്ഥാനത്ത് വൈദ്യൂതിപ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
നിലവില്‍ രാത്രി ഏഴ് മണിക്ക് ശേഷം 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇത് തുടരുമെന്ന് തന്നെയാണ് സൂചനകള്‍. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുന്നത്. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചത്.
കനത്തചൂടില്‍ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യം, മഴയുടെ കുറവ് മൂലം കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം എന്നിവയാണ് കാരണം. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനല്‍ക്കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ വൈദ്യുതി നല്‍കേണ്ടി വന്നതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഉല്‍പ്പാദനം കുറവും വൈദ്യുതി ഉപഭോഗം കൂടുകയും ചെയ്തിരിക്കുകയാണ്.
മഴയില്ലാത്തതും തിരിച്ചടിയായി. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴ കുറവായി അന്തരീക്ഷ താപനില ഉയര്‍ന്നതോടെ പകല്‍ ഉപഭോഗവും കൂടി. ഇതോടെയാണ് പീക്ക് ടൈമില്‍ നിയന്ത്രണം വേണ്ടി വന്നിരിക്കുന്നതെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം.

Comments