തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന 'ഇദയം മുരളി' എന്ന ചിത്രത്തിലെ അമുദ എന്ന കഥാപാത്രത്തിന് ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടി കായദു ലോഹർ. സംവിധായകൻ ആകാശ് ഭാസ്കരൻ ഒരുക്കിയ ഈ റൊമാന്റിക് എന്റർടൈനറിലെ കായദുവിന്റെ പ്രകടനം പ്രേക്ഷകരുടെയും നിരൂപകരുടെയും ഒരേപോലെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്ന താരം, തന്റെ ടീം വഴിയാണ് ഇൻസ്റ്റാഗ്രാമിൽ വൈകാരികമായ ഈ നന്ദിക്കുറിപ്പ് പങ്കുവെച്ചത്. സിനിമയിലുടനീളം നിറഞ്ഞ നിൽക്കുന്ന കഥാപാത്രമല്ല അമുദയെങ്കിലും, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അവൾക്ക് കഴിയുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി കായദു കുറിച്ചു.
"ഇദയം മുരളിക്കും അമുദയ്ക്കും ലഭിക്കുന്ന സ്നേഹവും സന്ദേശങ്ങളും എഡിറ്റുകളും പ്രശംസകളും ഒക്കെ ഞാൻ അറിയുന്നുണ്ട്. എല്ലാ കമന്റുകളും എനിക്ക് നേരിട്ട് വായിക്കാൻ കഴിയുന്നില്ലെങ്കിലും, നിങ്ങളുടെ ഓരോ നല്ല വാക്കുകളും ഏതെങ്കിലും ഒരു തരത്തിൽ എന്നിലേക്ക് എത്തിച്ചേരുന്നുണ്ട്. അതിന് വാക്കുകൾക്കപ്പുറമുള്ള വിലയുണ്ട്. അമുദ എന്ന കഥാപാത്രം ചെയ്യാൻ സമ്മതിക്കുമ്പോൾ സിനിമയിലുടനീളം ഉണ്ടാകുന്ന ഒന്നല്ല അതെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, അവൾ സ്ക്രീനിൽ ഉള്ള സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഒരു അനുഭൂതിയായി അവശേഷിക്കുമെന്ന് ഞാൻ പ്രത്യാശിച്ചു. അമുദയുടെ വികാരങ്ങളെയും അവളുടെ ഉള്ളിലെ കരുത്തിനെയും പ്രണയത്തെയും ഒക്കെ ഒരുപോലെ സ്വീകരിച്ചുവെന്നറിയുന്നത് ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ്. അമുദയെ ഇത്രയധികം സ്നേഹത്തോടെ നെഞ്ചിലേറ്റിയതിന് എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അവളെ നിങ്ങളുടെ ഹൃദയത്തിന്റെ ഭാഗമാക്കിയതിന് നന്ദി.
എല്ലാ സന്ദേശങ്ങൾക്കും അഭിനന്ദനങ്ങൾക്കും റിവ്യൂകൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു. വലിയ കൃതജ്ഞതയോടെയാണ് ഞാൻ ഇതെല്ലാം ഹൃദയത്തോട് ചേർക്കുന്നത്. അമുദയെ എനിക്ക് തന്നതിന് സംവിധായകൻ ആകാശ് ഭാസ്കരന് നന്ദി. ആദ്യ ദിവസം മുതൽ തന്നെ നമ്മൾ അമുധയെക്കുറിച്ചും ഇദയം മുരളിയിൽ അവൾക്കുള്ള സ്ഥാനത്തെക്കുറിച്ചും ഒരുപാട് സംസാരിച്ചിരുന്നു. നമ്മൾ ആഗ്രഹിച്ചതുപോലെ തന്നെ പ്രേക്ഷകർ അവളെ സ്വീകരിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു," കായദു കുറിച്ചു.
തന്റെ കഥാപാത്രമായ അമുധയുടേതായി ജീവിതത്തിൽ പകർത്തേണ്ട ഒരു പ്രധാന സന്ദേശവും പങ്കുവെച്ചാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്. "അവസാനമായി അമുദയ്ക്ക് നിങ്ങളോട് ഒരു കാര്യം കൂടി പറയാനുണ്ട്. പറയേണ്ട കാര്യങ്ങൾ പറയാതെ നിങ്ങളുടെ ഹൃദയത്തിൽ വെച്ചേക്കരുത്. സ്നേഹമോ, നന്ദിയോ, ഒരു ക്ഷമാപണമോ ആകട്ടെ, സമയമുള്ളപ്പോൾ തന്നെ അത് പ്രകടിപ്പിക്കുക. കാരണം ചില നിമിഷങ്ങൾ ഒരിക്കലും തിരിച്ചുവരില്ല," താരം കൂട്ടിച്ചേർത്തു.

നടിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. അഥർവയെ നായകനാക്കി ആകാശ് ഭാസ്കർ സംവിധാനം ചെയ്ത 'ഇദയം മുരളി' ജൂലൈ 10-നാണ് തിയേറ്ററുകളിൽ എത്തിയത്. ഇതിനകം തന്നെ ചിത്രം ബോക്സ് ഓഫീസിലും വലിയ ചലനം സൃഷ്ടിച്ചുകഴിഞ്ഞു.
കായദുവിനെ കൂടാതെ പ്രീതി മുകുന്ദൻ, നട്രാജ് സുബ്രഹ്മണ്യം, രംകി, നിഹാരിക എൻ.എം എന്നിവർക്കൊപ്പം മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ ഒരു സുപ്രധാന കാമിയോ റോളിലെത്തുന്നുണ്ട്. പ്രശസ്ത സംഗീതസംവിധായകൻ എസ്. തമൻ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇതിനോടകം തന്നെ വലിയ ഹിറ്റായി മാറിക്കഴിഞ്ഞു.

Comments