തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ സംസ്ഥാനസര്‍ക്കാര്‍ ഒളിച്ചുകളിച്ചെന്നും അമുസ്‌ളീങ്ങളെ നിയമിച്ച് സംഘപരിവാര്‍ അജണ്ഡ നടത്താനുമുള്ള ശ്രമത്തിന് പിന്തുണ നല്‍കിയെന്നും പ്രതിപക്ഷ നേതാവ് പിണറായിവിജയന്‍. വഖഫ് ബോര്‍ഡില്‍ അമുസ്‌ളീങ്ങളെ തിരുകിക്കയറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തിന് സംസ്ഥാന സര്‍ക്കാര്‍ ചൂട്ടുപിടിച്ചെന്നും പറഞ്ഞു. ഇത് മുന്‍ നിലപാടിന് എതിരാണെന്നും പറഞ്ഞു.
വഖഫുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തന്നെ അമുസ്‌ളീങ്ങളെ തിരുകിക്കയറ്റാനാണ്. ബിജെപി ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങള്‍ പുതിയ നിയമം കൊണ്ടുവന്നപ്പോള്‍ തന്നെ എതിരേ ശക്തമായ നിലപാട് എടുത്തിരുന്നു. കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഈ വകുപ്പുകളോട് ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്.
അമുസ്‌ളീങ്ങളെ വഫില്‍ ഉള്‍പ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ്. കേരളസര്‍ക്കാരും ഇപ്പോള്‍ ഈ രീതിയില്‍ നീങ്ങുകയാണ്. വ്യത്യസ്തമായ മതവിഭാഗങ്ങള്‍ വിശ്വാസങ്ങള്‍ എന്നിവ വരുന്ന സ്ഥാപനങ്ങള്‍ അതേ മതവിഭാഗത്തില്‍ പെട്ടവര്‍ തന്നെയാണ് ചെയ്തു പോരുന്നത്. മുസ്‌ളീം മതവിഭാഗങ്ങളിലുള്ളവര്‍ മാത്രമുള്ള സംവിധാനമാണ് വഖഫ്. അതിന്റെ മാനേജ്‌മെന്റില്‍ അമുസ്‌ളീങ്ങളെ കൊണ്ടുവരാനുള്ള ശ്രമമാണ് നിയമഭേഗദതിയിലൂടെ കേന്ദ്രം നടത്തിയത്.
ഇന്ന് മുസ്‌ളീമെങ്കില്‍ നാളെ മറ്റു മതവിഭാഗങ്ങളുടെ കാര്യത്തിലും കേന്ദ്രം ഈ നടപടി സ്വീകരിക്കും. ഇത് മതനിരപേക്ഷ സമീപനത്തിന് നിരക്കാത്ത നിലപാടാണ്. എല്‍ഡിഎഫ് 2024 ഒക്‌ടോബര്‍ 14 ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്ര നടപടിക്കെതിരേ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐക്യകണേ്ഠ്യനെയാണ് പാസ്സാക്കിയത്. അന്ന് കോണ്‍ഗ്രസും മുസ്‌ളീംലീഗും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നതാണ്.
ആ നിയമം ഇപ്പോള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ പൂര്‍ണ്ണമായി നടപ്പാക്കാനാണ് കേരളാ ഹൈക്കോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മറുപടി. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഇടതുപക്ഷം ശക്തമായ നിലപാട് അതിനെതിരേ നടത്തി. ഇതിനൊപ്പം കോണ്‍ഗ്രസ് േനതാവ് കെ.സി. സി. വേണുഗോപാലും നിലപാട് എടുത്തു. ഇതെല്ലാം കാറ്റില്‍പറത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ 2026 ജൂലൈയില്‍ ഹൈക്കോടതിയില്‍ സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിച്ചത്.
ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേരളം മാത്രമാണ് ഭേദഗതി നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. ഇത് ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Comments