തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പവർകട്ട് മുൻകൂട്ടി അറിയിക്കാത്തത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങിയ അനുഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാമെങ്കിലും അത് മുൻകൂട്ടി കണ്ട് ആവശ്യമായ വൈദ്യുതി വാങ്ങാൻ സർക്കാർ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന് പിണറായി പറഞ്ഞു. ഓണപ്പരീക്ഷ അടുത്തിരിക്കെ ഒന്നേകാൽ മണിക്കൂർ നീളുന്ന പവർകട്ട് വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്ന കാലത്തെ വൈദ്യുതി കരാർ മികച്ചതായിരുന്നില്ലെന്നും, ആ കരാറിനോട് വിയോജിച്ചാണ് ഇടത് സർക്കാർ മുന്നോട്ട് പോയതെന്നും പിണറായി പറഞ്ഞു. കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചീമേനി ആണവനിലയ പദ്ധതിക്കും പിണറായി വിജയൻ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. സർക്കാർ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആണവനിലയം സ്ഥാപിക്കൽ എളുപ്പമല്ലെന്നും, അനാവശ്യ പ്രശ്നങ്ങൾക്ക് അത് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments