വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ ഗുരുതര വിമർശനം. ഉത്തരവാദിത്വത്തിൽ നിന്ന് അതോറിറ്റി ഒഴിഞ്ഞുമാറിയെന്നും പരിസ്ഥിതി അനുമതിയുള്ള പദ്ധതിയിൽ ഇടപെടാതെ ഫയൽ മടക്കിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ പരിഗണിച്ച കേസിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കുമെതിരെ ക്രിമിനൽ നടപടിയുൾപ്പെടെ സ്വീകരിക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ ശുപാർശ.
പരിസ്ഥിതി അനുമതിയിലെ മണ്ണ് നിക്ഷേപ വ്യവസ്ഥകൾ കരാർ കമ്പനി ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നും സുരക്ഷാ വീഴ്ചകളും നിയമലംഘനങ്ങളും പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോയെന്നും പരിശോധിക്കണമെന്നും, സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ ടണൽ നിർമ്മാണം നിർത്തിവെക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Comments