അമരാവതി: ജൂൺ അവസാന വാരം മുതൽ ആന്ധ്രാപ്രദേശിൽ 12 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ നിലവിൽ സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകളൊന്നും (രോഗവ്യാപന കേന്ദ്രങ്ങൾ) കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ജൂൺ 26 നും ജൂലൈ 16 നും ഇടയിലാണ് സംസ്ഥാനത്ത് പുതിയ കോവിഡ്-19 കേസുകളും മരണങ്ങളും രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയെങ്കിലും, പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നു.
മരണപ്പെട്ട നാല് രോഗികളിൽ മൂന്ന് പേർ കടപ്പ ജില്ലയിൽ നിന്നുള്ളവരും ഒരാൾ കാക്കിനഡ സ്വദേശിയുമാണെന്ന് ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി വീര പാണ്ഡ്യൻ അറിയിച്ചു. ഇവർക്ക് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഗുരുതരമായ വൃക്കരോഗം തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments