തിരുവനന്തപുരം: ആലപ്പുഴ നൂറനാട്ടിൽ സഖാവ് പി. കൃഷ്ണപിള്ള സ്മാരകത്തിനായി അനുവദിച്ച ഭൂമിയുടെ ഉത്തരവ് സർക്കാർ റദ്ദാക്കിയതിനെതിരെ മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാൻ രംഗത്ത്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തോടുള്ള അവഗണനയും മുതിർന്ന കലാകാരന്മാരോടുള്ള ക്രൂരമായ സമീപനവുമാണ് ഈ തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ 1.73 ഏക്കർ ഭൂമി സംസ്ഥാനത്തെ ആദ്യ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന് 99 വർഷത്തെ ലീസിന് നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടൊപ്പം മുൻ എൽഡിഎഫ് സർക്കാർ സാംസ്കാരിക വകുപ്പിന് കൈമാറിയ അഞ്ച് ഏക്കർ ഭൂമിയുടെ അനുമതിയും റദ്ദാക്കി.
പി. കൃഷ്ണപിള്ളയുടെ സ്മാരകം ഒരു രാഷ്ട്രീയ സ്മാരകം മാത്രമല്ലെന്നും, വാർദ്ധക്യത്തിൽ ഒറ്റപ്പെടുന്ന കലാകാരന്മാർക്ക് അന്തസ്സോടെ ജീവിക്കാൻ ലക്ഷ്യമിട്ട സാംസ്കാരിക ക്ഷേമകേന്ദ്രമായാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെന്നും സജി ചെറിയാൻ വ്യക്തമാക്കി. മാനുഷിക പരിഗണനയുള്ള പൊതുജനക്ഷേമ പദ്ധതിയാണ് പുതിയ സർക്കാർ അട്ടിമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Comments