ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. നോര്‍ത്തേണ്‍ റെയില്‍വേയുടെ കീഴില്‍ ഹരിയാനയിലെ 89 കിലോമീറ്റര്‍ വരുന്ന ജിന്ദ് മുതല്‍ സോണിപത് വരെയുള്ള റൂട്ടിലാണ് ഈ ട്രെയിന്‍ ഓടുക. ഇതോടെ ഇത്തരം ട്രെയിനുകള്‍ ഓടുന്ന ലോകത്തിലെ തിരഞ്ഞെടുത്ത ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും മാറി.
പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ച ഈ ട്രെയിന്‍, ഹൈഡ്രജന്‍ സാങ്കേതികവിദ്യ പരിശോധിക്കുന്നതിനും ഭാവിയിലെ പരിസ്ഥിതി സൗഹൃദ റെയില്‍ യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കും. ഇന്ത്യന്‍ റെയില്‍വേ മേഖലയില്‍ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതില്‍ ഇതൊരു വലിയ നാഴികക്കല്ലാകും,' എന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. ഡീസല്‍ ട്രെയിനുകള്‍ക്ക് പകരമായി പരിസ്ഥിതി സൗഹൃദമായ ഈ സാങ്കേതികവിദ്യയില്‍, വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകളാണ് ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ ഇതാദ്യമായാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഡീസല്‍ ട്രെയിനുകളെ അപേക്ഷിച്ച് മലിനീകരണം കുറഞ്ഞ രീതിയില്‍ വൈദ്യുതി നിര്‍മ്മിക്കാന്‍ ഇത് സഹായിക്കും. ഈ പദ്ധതിയുടെ ഭാഗമായി ഹൈഡ്രജന്‍ സംഭരണശാലകളും റീഫ്യൂവലിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
10 കോച്ചുകളുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ അധിഷ്ഠിത ട്രെയിന്‍ 1200 കിലോവാട്ട് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പരമാവധി 75 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്താന്‍ അനുമതിയുള്ള ഈ ട്രെയിന്റെ രൂപകല്‍പ്പനയിലെ വേഗത മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആണ്. 2,600 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുള്ള ട്രെയിന്റെ ഡിസൈന്‍ ഘട്ടം മുതല്‍ പ്രോട്ടോടൈപ്പ് നിര്‍മ്മാണം വരെ തദ്ദേശീയമായി വികസിപ്പിച്ചത്.
ജിന്ദ് ജംഗ്ഷന്‍, ഗൊഹാന ജംഗ്ഷന്‍, സോണിപത് എന്നിവയെ ബന്ധിപ്പിക്കും. ഈ നീക്കത്തോടെ ഹൈഡ്രജന്‍ അധിഷ്ഠിത റെയില്‍ ഗതാഗതം ഉപയോഗിക്കുന്ന ജര്‍മ്മനി, ജപ്പാന്‍, ചൈന, അമേരിക്ക തുടങ്ങിയ മുന്‍നിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കയറി.
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ പാസഞ്ചര്‍ ട്രെയിനായ 'ആല്‍സ്റ്റോം കൊറാഡിയ ഐലിന്റ്' പുറത്തിറക്കിയത് ജര്‍മ്മനിയാണ്. 2022-ല്‍ ഈ ട്രെയിന്‍ ഇന്ധനം നിറയ്ക്കാതെ 1,175 കിലോമീറ്റര്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ടിരുന്നു. കൂടാതെ, ഈ വര്‍ഷം തെക്കുകിഴക്കന്‍ ജര്‍മ്മനിയിലെ സുദോസ്റ്റ്ബയേണ്‍ബാന്‍ ശൃംഖലയില്‍ മൂന്ന് ഹൈഡ്രജന്‍ ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2027 സാമ്പത്തിക വര്‍ഷത്തോടെ ജപ്പാന്‍ തങ്ങളുടെ ആദ്യത്തെ ഹൈഡ്രജന്‍ ഹൈബ്രിഡ് ട്രെയിന്‍ പുറത്തിറക്കും. 'ഹൈബാരി' എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിന്‍ ടോക്കിയോയ്ക്ക് സമീപമുള്ള കനഗാവ പ്രവിശ്യയിലാണ് ഓടുക. 2024-ല്‍ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോയില്‍ 'സെമു' എന്ന പേരില്‍ അമേരിക്കയിലെ ആദ്യത്തെ ഹൈഡ്രജന്‍ പാസഞ്ചര്‍ ട്രെയിന്‍ അവതരിപ്പിച്ചിരുന്നു.

Comments