More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു; 89 കിലോമീറ്റര്‍ വരുന്ന ജിന്ദ് മുതല്‍ സോണിപത് വരെയുള്ള റൂട്ടില്‍ ഓടും

Authored by Web Desk | Last updated: 17 Jul 2026, 1:43 PM | 2 min read

Print
ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു; 89 കിലോമീറ്റര്‍ വരുന്ന ജിന്ദ് മുതല്‍ സോണിപത് വരെയുള്ള റൂട്ടില്‍ ഓടും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. നോര്‍ത്തേണ്‍ റെയില്‍വേയുടെ കീഴില്‍ ഹരിയാനയിലെ 89 കിലോമീറ്റര്‍ വരുന്ന ജിന്ദ് മുതല്‍ സോണിപത് വരെയുള്ള റൂട്ടിലാണ് ഈ ട്രെയിന്‍ ഓടുക. ഇതോടെ ഇത്തരം ട്രെയിനുകള്‍ ഓടുന്ന ലോകത്തിലെ തിരഞ്ഞെടുത്ത ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും മാറി.

പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ച ഈ ട്രെയിന്‍, ഹൈഡ്രജന്‍ സാങ്കേതികവിദ്യ പരിശോധിക്കുന്നതിനും ഭാവിയിലെ പരിസ്ഥിതി സൗഹൃദ റെയില്‍ യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കും. ഇന്ത്യന്‍ റെയില്‍വേ മേഖലയില്‍ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതില്‍ ഇതൊരു വലിയ നാഴികക്കല്ലാകും,' എന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. ഡീസല്‍ ട്രെയിനുകള്‍ക്ക് പകരമായി പരിസ്ഥിതി സൗഹൃദമായ ഈ സാങ്കേതികവിദ്യയില്‍, വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകളാണ് ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ ഇതാദ്യമായാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഡീസല്‍ ട്രെയിനുകളെ അപേക്ഷിച്ച് മലിനീകരണം കുറഞ്ഞ രീതിയില്‍ വൈദ്യുതി നിര്‍മ്മിക്കാന്‍ ഇത് സഹായിക്കും. ഈ പദ്ധതിയുടെ ഭാഗമായി ഹൈഡ്രജന്‍ സംഭരണശാലകളും റീഫ്യൂവലിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

10 കോച്ചുകളുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ അധിഷ്ഠിത ട്രെയിന്‍ 1200 കിലോവാട്ട് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പരമാവധി 75 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്താന്‍ അനുമതിയുള്ള ഈ ട്രെയിന്റെ രൂപകല്‍പ്പനയിലെ വേഗത മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആണ്. 2,600 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുള്ള ട്രെയിന്റെ ഡിസൈന്‍ ഘട്ടം മുതല്‍ പ്രോട്ടോടൈപ്പ് നിര്‍മ്മാണം വരെ തദ്ദേശീയമായി വികസിപ്പിച്ചത്.

ജിന്ദ് ജംഗ്ഷന്‍, ഗൊഹാന ജംഗ്ഷന്‍, സോണിപത് എന്നിവയെ ബന്ധിപ്പിക്കും. ഈ നീക്കത്തോടെ ഹൈഡ്രജന്‍ അധിഷ്ഠിത റെയില്‍ ഗതാഗതം ഉപയോഗിക്കുന്ന ജര്‍മ്മനി, ജപ്പാന്‍, ചൈന, അമേരിക്ക തുടങ്ങിയ മുന്‍നിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കയറി.

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ പാസഞ്ചര്‍ ട്രെയിനായ 'ആല്‍സ്റ്റോം കൊറാഡിയ ഐലിന്റ്' പുറത്തിറക്കിയത് ജര്‍മ്മനിയാണ്. 2022-ല്‍ ഈ ട്രെയിന്‍ ഇന്ധനം നിറയ്ക്കാതെ 1,175 കിലോമീറ്റര്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ടിരുന്നു. കൂടാതെ, ഈ വര്‍ഷം തെക്കുകിഴക്കന്‍ ജര്‍മ്മനിയിലെ സുദോസ്റ്റ്ബയേണ്‍ബാന്‍ ശൃംഖലയില്‍ മൂന്ന് ഹൈഡ്രജന്‍ ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2027 സാമ്പത്തിക വര്‍ഷത്തോടെ ജപ്പാന്‍ തങ്ങളുടെ ആദ്യത്തെ ഹൈഡ്രജന്‍ ഹൈബ്രിഡ് ട്രെയിന്‍ പുറത്തിറക്കും. 'ഹൈബാരി' എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിന്‍ ടോക്കിയോയ്ക്ക് സമീപമുള്ള കനഗാവ പ്രവിശ്യയിലാണ് ഓടുക. 2024-ല്‍ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോയില്‍ 'സെമു' എന്ന പേരില്‍ അമേരിക്കയിലെ ആദ്യത്തെ ഹൈഡ്രജന്‍ പാസഞ്ചര്‍ ട്രെയിന്‍ അവതരിപ്പിച്ചിരുന്നു.

Tags

  • hydrogen-powered train

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

കള്ളാടി മണ്ണിടിച്ചിൽ; അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു

കള്ളാടി മണ്ണിടിച്ചിൽ; അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു

photo; AI pic

'ഒന്നേകാൽ മണിക്കൂർ കറണ്ട് പോയി'; പവർകട്ടിൽ സർക്കാരിനെതിരെ പിണറായി, ചീമേനി ആണവനിലയ പദ്ധതിക്കും ശക്തമായ എതിർപ്പ്

photo; representative image

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്രാപിക്കുന്നു; തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

photo - facebook

നിതിന്‍ രാജിന്റെ മരണം; ‘പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ ​പോലീസിന് രണ്ട് നീതി ’എങ്ങനെ നീതി നടപ്പാക്കാനാവും?’; ഹൈക്കോടതി വിമര്‍ശനം

തല ഉയർത്തിയതിന് സഹപാഠിയെ  മോണിറ്റർ ക്രൂരമായി മർദ്ദിച്ചു; നഴ്സറി ക്ലാസിലെ ക്രൂരത!

തല ഉയർത്തിയതിന് സഹപാഠിയെ മോണിറ്റർ ക്രൂരമായി മർദ്ദിച്ചു; നഴ്സറി ക്ലാസിലെ ക്രൂരത!

photo - facebook

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍