
തെലങ്കാന: കർണാടക മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ഡികെ ശിവകുമാറും സിദ്ധരാമയ്യയും തയ്യാറാക്കിയ പട്ടികയിൽ രാഹുൽ ഗാന്ധി അതൃപ്തി രേഖപ്പെടുത്തി. പട്ടിക അംഗീകരിക്കാതിരുന്ന അദ്ദേഹം പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന് നിർദേശിച്ചു. 55 വയസ്സിൽ താഴെയുള്ള നേതാക്കൾക്ക് മുൻഗണന നൽകണമെന്നും മുൻ മന്ത്രിമാരെ വീണ്ടും ഉൾപ്പെടുത്തുന്നതിൽ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ഏജൻസിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി സ്വന്തം നിലയിൽ പുതിയ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വിഷയത്തിൽ അടുത്താഴ്ച വീണ്ടും ചർച്ച നടക്കും.







Comments