പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാരതിരാജയുടെ ജന്മദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടൻ കമൽ ഹാസൻ. ഭാരതിരാജയുമായി അടുത്ത സൗഹൃദം പുലർത്തുകയും നിരവധി സിനിമകളിൽ ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള കമൽ ഹാസൻ തന്റെ ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്.
"ഇന്ന് നമ്മുടെ ജന്മദിനാശംസകൾ ഏറ്റുവാങ്ങാൻ പ്രിയ സുഹൃത്ത് ഭാരതിരാജ നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ ഇവിടെയുണ്ട്. അദ്ദേഹം വിലമതിച്ച ആ സൗഹൃദത്തെ എന്റെ ഹൃദയം ഓർക്കുന്നു," എന്നാണ് കമൽഹാസൻ കുറിച്ചത്. കഴിഞ്ഞ ജൂൺ 10-നായിരുന്നു വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഭാരതിരാജ അന്തരിച്ചത്.

1941 ജൂലൈ 17-ന് തേനി ജില്ലയിലെ അല്ലി നഗരത്തിൽ ചിന്നസാമി എന്ന പേരിൽ ജനിച്ച അദ്ദേഹം പിന്നീട് ഭാരതിരാജ എന്ന പേരിൽ
പ്രശസ്തനാവുകയായിരുന്നു. കമൽഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തന്റെ ആദ്യ ചിത്രമായ '16 വയതിനിലെ'യിലൂടെ തന്നെ മികച്ച സംവിധായകനുള്ള തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡ് അദ്ദേഹം കരസ്ഥമാക്കി.
തന്റെ ചലച്ചിത്ര ജീവിതത്തിൽ ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം 'മുതൽ മരിയാതൈ', 'മൺ വാസനൈ', 'പുതുമൈ പെൺ', 'കിഴക്ക് ചീമയിലെ', 'കറുത്തമ്മ' തുടങ്ങി 44-ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
സംവിധാനത്തിന് പുറമെ 'കല്ലുക്കുൾ ഈരം', 'ആയുധ എഴുത്ത്', 'മാനാട്', 'തിരുച്ചിറ്റമ്പലം' തുടങ്ങി നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഒരു അഭിനേതാവായും അദ്ദേഹം തിളങ്ങിയിരുന്നു. അടുത്തിടെ മോഹൻലാൽ നായകനായ 'തുടരും' എന്ന ചിത്രത്തിൽ ഒരു സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും ഭാരതിരാജ എത്തിയിരുന്നു.

Comments