പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുകിന്റെ നിരാഹാര സമരത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് ബോളിവുഡ് നടൻ ആമിർ ഖാൻ.നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സോനം വാങ്ചുകിന്റെ നിരാഹാരസമരം 20 ദിവസം പിന്നിടുന്നതിനിടെയാണ് പ്രതികരണവുമായി ആമിർ രംഗത്തെത്തിയത്.
എല്ലാവരും സോനത്തിന്റെ ആരോഗ്യത്തെയും ജീവിതത്തെയും ആശങ്കയോടെയാണ് കാണുന്നതെന്നും നിരാഹാരസമരം പെട്ടെന്ന് അവസാനിപ്പിക്കാൻ കഴിയട്ടെയെന്നും താരം പറഞ്ഞു. സോനം വാങ്ചുക് നിരാഹാരസമരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആമിർ പറഞ്ഞു.
അതിനിടെ താൻ അഭിനയിച്ച ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ റാഞ്ചു എന്ന കഥാപാത്രം സോനം വാങ്ചുകിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണെന്ന ചർച്ചകളെ ആമിർ തള്ളുകയും ചെയ്തു. സോനത്തിന്റെ ജീവിതത്തെ സ്ക്രീനിൽ പകർത്തിയ ആമിർ നിരാഹാരസമരത്തോട് മുഖംതിരിക്കുന്നുവെന്ന വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ ആ കഥാപാത്രം സോനത്തിന്റെ ജീവിതത്തിൽ നിന്ന് കടം കൊണ്ടതല്ലെന്ന് ആമിർ പറഞ്ഞു.
"അതൊരു തെറ്റിദ്ധാരണയാണ്. ത്രീ ഇഡിയറ്റ്സ് ചെയ്യുന്ന സമയത്ത് എനിക്ക് സോനത്തിനെ അറിയില്ല. ചിത്രത്തിനുവേണ്ടി കഥയെഴുതിയ രാജ്കുമാർ ഹിറാനിക്കോ, അഭിജാത് ജോഷിക്കോ സോനത്തിനെ അറിയില്ലായിരുന്നു. എന്നിരുന്നാലും സോനം ചെയ്തത് നല്ല കാര്യങ്ങളാണ്. അദ്ദേഹത്തെയും അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളെയും ബഹുമാനിക്കാൻ ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിലെ ഒരു കഥാപാത്രം വേണമെന്നില്ല. വസ്തുതകൾ പങ്കുവെക്കാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പങ്കുവെച്ചത്," ആമിർ പറഞ്ഞു.

Comments