പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച സിപിഐയുടെ ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. എന്ത് വിട്ടുവീഴ്ചയാണ് ചെയ്യേണ്ടതെന്ന് ചോദിച്ച അദ്ദേഹം, നേരത്തെ സ്വീകരിച്ച നിലപാടിൽ തന്നെയാണ് ഉറച്ചുനിൽക്കുന്നതെന്നും പറഞ്ഞു.
അതേസമയം, ഇത് രാഷ്ട്രീയ വിഷയമാണെന്നും ചർച്ചകൾക്കുള്ള വാതിൽ തുറന്നുകിടക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
മുന്നണിക്ക് കൂട്ടായ നേതൃത്വം വേണമെന്ന നിലപാടിൽ പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്ന സിപിഐ, ആവശ്യത്തിൽ മാറ്റമില്ലെന്ന് വീണ്ടും വ്യക്തമാക്കി. സിപിഐഎം ഒടുവിൽ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സിപിഐ. അതേസമയം, സിപിഐയുമായി തുടർന്നും ചർച്ച നടത്തുമെന്ന സൂചനയാണ് സിപിഐഎം നേതൃത്വം നൽകുന്നത്.

Comments