ന്യൂഡൽഹി: നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അതിദീർഘദൂര വിമാന സർവീസിൽ വളർത്തുനായയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് എയർ ഇന്ത്യ പുതിയ ചരിത്രം കുറിച്ചു. ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നും ന്യൂഡൽഹിയിലേക്കാണ് 'ക്ലൗഡ്' എന്ന് പേരുള്ള നാല് വയസുകാരൻ റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായയെ എയർ ഇന്ത്യ എത്തിച്ചത്.
വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പ്രത്യേകം സജ്ജീകരിച്ച കേജിലാണ് ക്ലൗഡ് കഴിഞ്ഞത്. യാത്രയ്ക്കിടയിൽ കുടിക്കാൻ വെള്ളവും കരുതിയിരുന്നു. വിമാനയാത്രയ്ക്കിടയിലെ ഭയവും പരിഭ്രാന്തിയും ഒഴിവാക്കാനായി നായയ്ക്ക് മയക്കം ഉണ്ടാക്കാത്ത വിധത്തിലുള്ള നേരിയ തോതിലുള്ള മരുന്ന് നൽകിയിരുന്നു. പത്ത് മണിക്കൂറിലധികം യാത്രാസമയമുള്ള ദീർഘദൂര സർവീസുകളിൽ അടുത്ത കാലത്തൊന്നും ഒരു ഇന്ത്യൻ യാത്രാവിമാനത്തിൽ ഒരു വളർത്തുമൃഗത്തെ അനുവദിച്ചിട്ടില്ല.
മെൽബണിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ AI 309 വിമാനത്തിലായിരുന്നു ക്ലൗഡിന്റെ യാത്ര. ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് സ്ഥിരതാമസമാക്കാൻ തീരുമാനിച്ച ഉടമയുടെ ആഗ്രഹപ്രകാരമാണ് നായയെ വിമാനത്തിൽ കൊണ്ടുവന്നത്.
ഇത്തരമൊരു ദീർഘദൂര യാത്രയ്ക്ക് ആവശ്യമായ അനുമതികൾ സ്വന്തമാക്കാൻ എയർ ഇന്ത്യ ഒരു വർഷത്തിലേറെയായി കഠിനശ്രമത്തിലായിരുന്നു എന്ന് എയർ ഇന്ത്യ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ സുരക്ഷാ-വ്യോമയാന ഏജൻസികളിൽ നിന്ന് ഇതിനായി അനുമതി തേടേണ്ടി വന്നു. വർഷങ്ങൾക്ക് മുൻപ് എയർ ഇന്ത്യ ഇത്തരത്തിൽ അതിദീർഘദൂര യാത്രകളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് വളരെ മുമ്പ് തന്നെ ഈ സേവനം നിർത്തലാക്കിയിരുന്നു.

Comments