തിരുവനന്തപുരം: കപ്പൽശാല പദ്ധതിയെച്ചൊല്ലിയ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. 10,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി ടാറ്റയുടെ മാത്രം പദ്ധതിയല്ലെന്നും, ടാറ്റയുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ സർക്കാർ അന്തിമമാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയാണ് 10,000 കോടി രൂപയെന്ന പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്ന് സർക്കാർ അറിയിച്ചു.മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനീയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്ന സംയുക്ത സംരംഭത്തിനാണ് സർക്കാർ സൗകര്യമൊരുക്കിയതെന്നും, പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികൾ ലഭിച്ചുകഴിഞ്ഞതായും വിശദീകരിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിൻ ഷിപ്പ്യാർഡ് എന്നിവ കേന്ദ്രീകരിച്ച് കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, മറൈൻ എൻജിനീയറിംഗ്, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങൾ ഉൾപ്പെടെയുള്ള സമഗ്ര സമുദ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലെത്തുന്ന മുറയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും സർക്കാർ അറിയിച്ചു.

Comments