റോഡിലെ കുഴികളും അനന്തമായ ട്രാഫിക് ബ്ലോക്കുകളും ഗുഡ്ഗാവുകാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് കാലമേറെയായി. എന്നാൽ, ഈ ദുരിതത്തെ ഒരു വെറൈറ്റി പരിഹാസത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സാക്ഷി എന്ന യുവതി. ഗുഡ്ഗാവിനെ ഒരു സാധാരണ നഗരമായി കാണുന്നതിന് പകരം, അലക്ഷ്യമായി അങ്ങോട്ടുമിങ്ങോട്ടും വളരുന്ന ഒരു 'ഇഞ്ചി'യോടാണ് അവർ ഉപമിക്കുന്നത്. സാക്ഷിയുടെ ഈ നിരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
മഴക്കാലത്തെ ഗുഡ്ഗാവിലെ റോഡുകൾ ഒരു പേടിസ്വപ്നമാണെന്ന് സാക്ഷി പറയുന്നു. വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. അഥവാ ഇറങ്ങിയാൽ തന്നെ ഏതെങ്കിലും കുഴിയിൽ വീഴാൻ വലിയ സാധ്യതയുണ്ട്. ഓരോ യാത്രയും ഒരു സാഹസമായി മാറുന്ന അവസ്ഥയെ അത്രമേൽ പരിഹാസത്തോടെയാണ് അവർ വീഡിയോയിൽ വിവരിക്കുന്നത്. വികസനം എന്ന പേരിൽ നടക്കുന്ന കെടുകാര്യസ്ഥതയെയാണ് സാക്ഷിയുടെ വാക്കുകൾ തുറന്നുകാട്ടുന്നത്.
നഗരത്തിന്റെ നിർമ്മാണ രീതിയെ ഒരു കോടീശ്വരന്റെ മകൻ വാശിപിടിച്ചു പണിത കളിപ്പാട്ട നഗരത്തോടാണ് അവർ താരതമ്യം ചെയ്യുന്നത്. എന്ത് ചെയ്യണമെന്ന് യാതൊരു ധാരണയുമില്ലാതെ, തോന്നിയ രീതിയിൽ കാര്യങ്ങൾ കൂട്ടിയിണക്കി ഉണ്ടാക്കിയെടുത്ത ഒരിടമാണിതെന്ന് സാക്ഷി കുറ്റപ്പെടുത്തുന്നു. ആസൂത്രണമില്ലാത്ത വികസനവും, റോഡുകളിലെ അലങ്കോലങ്ങളും കാരണം ദിവസവും യാത്ര ചെയ്യുന്നവർ അനുഭവിക്കുന്ന നിരാശയും ദേഷ്യവുമാണ് വീഡിയോയുടെ ഓരോ ഭാഗത്തും നിറഞ്ഞുനിൽക്കുന്നത്.
സാക്ഷിയുടെ ഈ വീഡിയോയ്ക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്. ഇഞ്ചി എന്നതിനേക്കാൾ കൃത്യമായി ഗുഡ്ഗാവിനെ വിശേഷിപ്പിക്കാൻ കഴിയില്ല," എന്ന് പലരും അഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ നഗരത്തിലെ യാത്രാദുരിതങ്ങളെ വെള്ളിത്തിരയിലെന്നപോലെ തുറന്നുകാട്ടിയ സാക്ഷിയുടെ വീഡിയോ, അധികൃതരുടെ കണ്ണുതുറപ്പിക്കുമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. നഗരവികസനത്തിലെ പാളിച്ചകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ വീഡിയോ വീണ്ടും ഊർജ്ജം നൽകിയിരിക്കുകയാണ്.

Comments